രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഡബ്ലിന്‍ മൃഗശാലയില്‍ ചത്തൊടുങ്ങിയത് നൂറില്‍ പരം ജീവജാലങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഏറെ കൗതുകകരമാണ് ഡബ്ലിന്‍ സൂ. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നീ വന്‍കരകളിലെ പ്രധാന ജീവജാലങ്ങള്‍ ഡബ്ലിന്‍ മൃഗശാലയുടെ മാറ്റ് കൂട്ടിയിട്ടുമുണ്ട്. എന്നാല്‍ 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 109 മൃഗങ്ങള്‍ മൃഗശാലയില്‍ ചത്തൊടുങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെള്ള കാണ്ടാമൃഗങ്ങള്‍, ജിറാഫ്, കുരങ്ങ്, പാണ്ട, പെന്‍ഗ്വിന്‍ തുടങ്ങിയ ജീവജാലങ്ങളാണ് ഈ കാലയളവില്‍ ചാത്തോടിങ്ങിയത്. 2015 -ല്‍ ചത്തൊടുങ്ങിയ 68 മൃഗങ്ങള്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും എത്തിയവയായിരുന്നു. ഇരുപത് വര്‍ഷത്തോളം കാടുകളില്‍ നിന്നും അപ്രത്യക്ഷമാക്കപ്പെട്ട ജീവജാലങ്ങളും മരിച്ചവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ദേശീയോദ്യാന-വന്യജീവി സങ്കേതത്തിനു ഡബ്ലിന്‍ മൃഗശാല നല്‍കിയ ജീവികളുടെ റിപ്പോര്‍ട്ട് പുസ്തകത്തിലാണ് ഈ വസ്തുതകള്‍ ഉള്ളത്.

ജീവികള്‍ക്ക് മികച്ച ചികിത്സയും, ഭക്ഷണരീതിയും ലഭ്യമാകുന്ന ഡബ്ലിന്‍ സൂവില്‍ മൃഗങ്ങള്‍ മരണപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഇരകളായി ജീവിവര്‍ഗ്ഗവും മാറുകയാണ്. യൂറോപ്പിലെ പല മൃഗശാലകളും ഈ ഭീഷണി നേരിടുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: