ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രികയ്ക്ക് പരിക്ക്

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്. ബീജിങില്‍ നിന്ന് മെല്‍ബണിലേക്കുള്ള വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരിക്കാണ് പരിക്കേറ്റത്.

രണ്ട് മണിക്കൂറിലേറയായി പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഹെഡ്ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും യാത്രക്കാരിയായ യുവതി പറഞ്ഞു. സംഭവമുണ്ടായ ഉടന്‍ ഹെഡ്ഫോണ്‍ വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും അതില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായും യുവതിയുടെ മൊഴിയിലുണ്ട്. എന്നാല്‍ യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സംഭവത്തിന് ശേഷം വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കും അസ്വസ്ഥതകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സാംസങ്ങിന്റെ നോട്ട് 7 മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഈ മോഡലിന് വിമാനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച വാര്‍ത്തകളും പുറത്ത് വരുന്നത്. സംഭവത്തെ തുടര്‍ന്ന് ഫ്‌ളൈറ്റുകളില്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ആസ്‌ത്രേലിയ മുന്നറിയിപ്പു നല്‍കി.

 
എ എം

Share this news

Leave a Reply

%d bloggers like this: