ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കൊള്ളവില്‍പ്പനയ്ക്ക് അന്ത്യം

ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തിന് കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലഹരി മരുന്നുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഹാബിറ്റ് ഹോമിംഗ് മരുന്നുകളുടെ വില്‍പ്പന കേന്ദ്രം പൂര്‍ണ്ണമായി നിരോധിക്കും. നിലവില്‍ വില്‍പ്പന നടത്തുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള കയറ്റുമതിയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.

ഡ്രഗസ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിനുള്ള ഭേദഗതിയ്ക്ക് മുന്നോടിയായി നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതി നിലവില്‍ വരുന്നതോടെ രാജ്യത്തെ ഇ- ഫാര്‍മസികള്‍, റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് പുറമേ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകള്‍ക്ക് ബാര്‍കോഡ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

ഇതിനെല്ലാം പുറമെ മരുന്നുവ്യാപാരം നീരീക്ഷിക്കുന്നതിനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിയന്ത്രിക്കുന്നതിനുമായി സ്വതന്ത്ര സംവിധാനം കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെങ്കിലും പിന്നീട് വ്യാപാരികളില്‍ നിന്ന് ഒരു ശതമാനം ഇടപാട് ചാര്‍ജ് ഈടാക്കും.

ഇ ഫാര്‍മസികള്‍, ഫാര്‍മസികള്‍, മൊത്ത- ചില്ലറ വ്യാപാരികള്‍ എന്നിവരില്‍ നിന്ന് ഒരു കുറിപ്പടിയ്ക്ക് ഒരു ശതമാനം എന്ന തോതില്‍ 200 രൂപവരെ ഈടാക്കും. മരുന്നിന്റെ ബാച്ച് നമ്ബര്‍, ഉപയോഗിക്കാവുന്ന കാലാവധി എന്നിവ ഏകീകൃത പോര്‍ട്ടലില്‍ നിര്‍മാതാക്കള്‍ നല്‍കേണ്ട് അനിവാര്യമാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയുള്ള മരുന്ന് വില്‍പ്പന അനുവദിക്കില്ലെന്ന് വ്യക്തമാക്കിയകേന്ദ്രം സ്റ്റോക്ക് ലിസ്റ്റുകള്‍, ആശുപത്രികള്‍ വിറ്റഴിച്ച മരുന്ന് വിവരങ്ങള്‍ എന്നിവയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ചൂണ്ടിക്കാണിക്കുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: