സ്ലൈഗോ പരേഡില്‍ ജേതാക്കളായി ഇന്ത്യന്‍ അസോസിയേഷന്‍

സ്ലൈഗോ :സ്ലൈഗോയിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ആര്ട്‌സ് & കള്‍ച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജേതാക്കളായി .ഇന്നലെ 12 മണിക്കാരംഭിച്ചു പരേഡിന് ഇന്ത്യയിലെ മൂന്നു പ്രമുഖ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ,25 ഓളം കലാകാരന്മാരുള്‍പ്പെട്ട ടീമിനെയാണ് രംഗത്തിറക്കിയത് .

കേരളത്തിന്റെ സ്വന്തം തിരുവാതിര ,പഞ്ചാബിന്റെ ബാന്‍ഗ്ര ,ഉത്തരേന്ത്യയുടെ ഡാന്‍ഡിയ .ഇതോടൊപ്പം സ്ലൈഗോയില്‍ ആദ്യമായി അവതരിപ്പിച്ച ‘കേരളാ ബീറ്റ്‌സ്‌ന്റെ’ ശിങ്കാരിമേളവും സ്ലൈഗോ പരേഡിന് നവ്യാനുഭവമായി . കലാകാരന്മാരോടൊപ്പം പരമ്പരാഗത വേഷത്തില്‍ നിരവധി ഇന്ത്യക്കാരും ഫ്‌ലോട്ടില്‍ അണിചേര്‍ന്നു .കൂടാതെ അസോസിയേഷനിലെ 10 ഓളം അംഗങ്ങള്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാരായി പരേഡ് നിയന്ത്രിക്കാനും പങ്കെടുത്തു .പ്രതികൂല കാലാവസ്ഥയിലും 50,000 പേര് കാണികളായി എത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു .വിജയികള്‍ക്ക് സെക്രട്ടറി സുരേഷ് പിള്ളയും, കള്‍ച്ചറല്‍ സെക്രട്ടറി ബിന്ദു നായരും അഭിനന്ദനങ്ങളും, നന്ദിയും അറിയിച്ചു .

ബെബില്‍ പഞ്ഞിക്കാട്ടില്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

Share this news

Leave a Reply

%d bloggers like this: