ഊര്‍വ്വശീ ശാപം ഉപകാരമാക്കി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ്

ഗാല്‍വേ: ബസ് സമരം അനിശ്ചിതമായി തുടരുന്നതിനിടയില്‍ സ്റ്റേറ്റ് ലൈസന്‍സ് നേടിയ പ്രൈവറ്റ് ബസ്സുകള്‍ ബസ് ഏറാന് പകരമായി സര്‍വീസ് നടത്തി തുടങ്ങി. ഗാല്‍വേയില്‍ ഗോബസ്സും, സിറ്റി ലിങ്ക്സും ദിവസേനയുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു കഴിഞ്ഞു. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ട് പോലും തിരക്ക് ഒഴിയുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് പറയുന്നു. ലൈസന്‍സ് ഇല്ലാത്ത റൂട്ടുകളില്‍ ഓടാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് അനുമതിയില്ല.

ഡബ്ലിന്‍, ഗാല്‍വേ, ഡബ്ലിന്‍ എയര്‍പോര്‍ട്ട് റൂട്ടുകളിലായി സ്വകാര്യ ബസ്സുകള്‍ ഓരോന്നും ദിനം പ്രതി 17 സര്‍വീസുകള്‍ വരെ നടത്തുന്നുണ്ട്. പക്ഷെ ബസ് ഏറാന്‍ മാത്രം ഓടുന്ന റൂട്ടുകളില്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ട്രാന്‍സ്സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡോനിഗളിലെ സ്വകാര്യ സര്‍വീസായ ബസ് ഫെഡ 25 ശതമാനം മുതല്‍ 30 ശതമാനം വരെ റൂട്ടുകള്‍ സമരം ആരംഭിച്ചതിനു ശേഷം വര്‍ധിപ്പിച്ചു കഴിഞ്ഞു. ഡോനിഗല്‍ ഗാല്‍വേ റൂട്ടിലാണ് ബസ് ഫെഡ ഓടുന്നത്. ബസ് ഏറാന്‍ സമരം ആരംഭിച്ചത് മുതല്‍ സ്വകാര്യ ബസ്സുകളുടെ റൂട്ടുകളും വരുമാനവും വര്‍ധിപ്പിച്ചു. ഒരു മാസത്തില്‍ കൂടുതല്‍ സമരം തുടരുകയാണെങ്കില്‍ ബസ് എറാന്റെ റൂട്ടുകളും ഒരുപക്ഷെ സ്വകാര്യ ബസ്സുകള്‍ കൈയ്യടക്കിയേക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: