വിദേശ വരുമാനം വെളിപ്പെടുത്താനുള്ള അവസാന തീയതി ഏപ്രില്‍ 30

വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30. ആദായ നികുതി നിയമപ്രകാരം റസിഡന്റ് ആയവര്‍ വിദേശ വരുമാനമുള്‍പ്പെടെയുള്ള ആഗോള വരുമാനത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. നികുതി അടയ്ക്കാതെ വിദേശത്തു സമാഹരിക്കുന്ന സ്വത്തിനും, ബാങ്ക് അകൗണ്ടുകള്‍ക്കും മറ്റ് വിദേശ വരുമാനത്തിനുമാണ് ഈ സമയ പരിധി നല്‍കിയിരിക്കുന്നത്.

ഈ കാലാവധിക്കുള്ളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനം / സ്വത്ത് പിടിക്കപ്പെട്ടാല്‍ അധിക നികുതിക്കു പുറമെ അധിക പിഴയും ചുമത്തും. കൂടാതെ നികുതി അടയ്ക്കാത്തവരുടെ പട്ടികയില്‍ പെടുത്തി പേര് പ്രസിദ്ധപ്പെടുത്തുകയും ക്രിമിനല്‍ വിചാരണ നേരിടേണ്ടിയും വന്നേക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

faq-qualifying-disclosure-offshore-matters

 

Share this news

Leave a Reply

%d bloggers like this: