രാജ്യത്തെ പ്രധാന മൂന്ന് വിമാനത്താവളങ്ങളില്‍ വിമാന റാഞ്ചല്‍ ഭീഷണി; കനത്ത ജാഗ്രത

വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ. 23 പേരടങ്ങുന്ന സംഘം ഈ മൂന്നു വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നാണ് ഭീഷണി. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍, യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു.

മുബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. അജ്ഞാത സ്ത്രീയാണ് ഇമെയില്‍ സന്ദേശം അയച്ചത്. ശനിയാഴ്ച രാത്രിയാണ് പോലീസിന് മെയില്‍ ലഭിച്ചത്.സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ മെയിലില്‍ പറയുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയടക്കമുള്ള രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി.സിങ് അറിയിച്ചു. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകളടക്കം സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിമാനക്കമ്ബനികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌നിഫര്‍ ഡോഗുകളുടെ സേവനവും ലഭ്യമാക്കി. വിമാനത്താവളങ്ങളില്‍ പ്രത്യേക മോക്ക് ഡ്രില്ലും നടത്തി.ഭീഷണിയുള്ള സ്ഥലങ്ങളില്‍ സിറ്റി പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായവും തേടിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും മറ്റും പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്റ്‌സ് ബ്യൂറോയുടെ സഹായത്തോടെ സുരക്ഷ കര്‍കശമാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഡികെ

Share this news

Leave a Reply

%d bloggers like this: