ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റും പബ്ലിക് എക്‌സ്‌പെന്‍ഡിച്ചറും ഒന്നാകാന്‍ തീരുമാനം: ലിയോ വരേദ്കര്‍

ഡബ്ലിന്‍: ലിയോ വരേദ്കര്‍ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റും, പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പും ഒരൊറ്റ വകുപ്പായി നിലനിര്‍ത്തും. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന പാസ്‌കല്‍ ഡോനോഹോ ആയിരിക്കും അങ്ങനെയെങ്കില്‍ ധനകാര്യ മന്ത്രി ആവുന്നത്. എന്റാ കെന്നി പ്രധാനമന്ത്രി പദം ഒഴിയുന്ന കൃത്യമായ സമയം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇ.യു വിന്റെ പാര്‍ലമെന്ററി മീറ്റിങ്ങിനു പങ്കെടുത്ത ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

ഫൈന്‍ ഗെയ്ലിന്റെ അടുത്ത പ്രധാനമന്ത്രിമാരായി രണ്ടു പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഒന്ന് വരേദ്കറും, മറ്റൊന്ന് ഭവന മന്ത്രി സൈമണ്‍ കോവിനിയുമാണ്. കോവിനിക്ക് താത്പര്യം മൈക്കല്‍ നൂനന്‍ ധനമന്ത്രിയായി തുടരുന്നതാണ്. എന്നാല്‍ ഡോനോഹോയെ ധനമന്ത്രി സ്ഥാനത്തു എത്തിക്കാന്‍ വേണ്ടിയുള്ള വരേദ്കറിന്റെ തന്ത്രമാണ് രണ്ടു വകുപ്പുകള്‍ ഒന്നാകുന്നതിനു പുറകിലുള്ള പ്രധാന കാരണം. മാത്രമല്ല മൈക്കല്‍ നൂനന്‍ന് പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പ് ശക്തമാകുമ്പോള്‍ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അംഗപ്പോരില്‍ വരേദ്കറിനൊപ്പം നില്‍ക്കുകയും ചെയ്യും. പ്രധാനമന്ത്രിയാകാന്‍ വരേദ്കറിന് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രമാണ് ഇനി കണ്ടറിയാനുള്ളത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: