സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടന്നിട്ടുള്ളതായി വെളിപ്പെടുത്തല്‍

അബോര്‍ഷന്‍ വിഷയത്തില്‍ ചര്‍ച്ചകളും സംസാരങ്ങളും നടക്കുന്നതിനിടെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ അബോര്‍ഷന്‍ നടന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. അമ്മമാരുടെ ജീവരക്ഷാര്‍ഥമാണ് അബോര്‍ഷന്‍ നടത്തിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2013-ലെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യുറിംഗ് പ്രെഗ്‌നന്‍സി നിയമപ്രകാരമാണ് അബോര്‍ഷനുകള്‍ നടത്തിയത്. പുതിയ നാഷണല്‍ മറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥത സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിക്ക് ഏല്‍പ്പിന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുമ്പോഴാണ് പുതിയ വിവരം.

പുതിയ ആശുപത്രി ഹോള്‍സ് സ്ട്രീറ്റില്‍ നിന്നും സെന്റ് വിന്‍സന്റ്‌സ് പരിസരത്തേക്കാണ് നീക്കുന്നത്. ഹോള്‍സ് സ്ട്രീറ്റ് ബോര്‍ഡില്‍ നിന്നും, രാജി വെക്കില്ലെന്ന് ആശുപത്രി മുന്‍തലവനായ പീറ്റര്‍ ബോയ്‌ലാന്‍ പറഞ്ഞു. അയര്‍ലണ്ടിലെ സ്ത്രീകളോട് ആത്മാര്‍ഥതയുണ്ടെന്നും മതപരമായ സാഹചര്യങ്ങളിലേക്ക് ആശുപത്രി നീങ്ങിയാല്‍ രോഗികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുമോ എന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു.

ഇതിനിടയില്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളും ഐ.വി.എഫും ജീവരക്ഷക്കായി അബോര്‍ഷനും നല്‍കുന്നത് തുടരുമെന്ന് നിലവില്‍ ഹോള്‍സ് സ്ട്രീറ്റ് മാസ്റ്ററായ ഡോ:മഹോനി പറഞ്ഞു. നിയമാനുസൃതമായി എല്ലാത്തരം സേവനങ്ങളും രോഗികള്‍ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: