ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘര്‍ഷമുണ്ടാകുമെന്നു ഡൊണാള്‍ഡ് ട്രംപ്

ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ നൂറാം ദിവസത്തില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചില്ലെങ്കില്‍ വലിയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ സാമ്ബത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാല പ്രസിഡന്റുമാര്‍ കൈകാര്യം ചെയ്ത് വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നയപരമായി വിഷയം പരിഹരിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അതു പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തര കൊറിയയ്‌ക്കെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ചെറിയ പ്രായത്തില്‍ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിതെന്നും കിം ജോംഗ് ഉന്‍ പക്വത കാണിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയപ്പ് നല്‍കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: