അനാവശ്യ ശസ്ത്രക്രീയകള്‍; ഡോക്ടര്‍മാര്‍ക്ക് കഠിന തടവും പിഴയും

ഡബ്ലിന്‍: രോഗികള്‍ക്ക് അനാവശ്യമായി സര്‍ജറി നിര്‍ദ്ദേശിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിച്ച ഡോക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. 1997 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10 രോഗികള്‍ക്ക് അനാവശ്യമായി ബ്രസ്റ്റ് സര്‍ജറി നിര്‍ദ്ദേശിക്കുകയും രോഗികള്‍ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ശസ്ത്രക്രീയ നടത്തിയതിനാണ് മിഡ്ലാന്റില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് നടത്തുന്ന അമ്പത്തൊന്നുകാരനായ ഇയാന്‍ പീറ്റര്‍സണ്‍ എന്ന ഡോക്ടര്‍ക്കെതിരെ ശാസ്ത്രക്രീയക്ക് വിധേയരായവര്‍ കേസ് സമര്‍പ്പിച്ചത്.

2 വര്‍ഷം കഴിഞ്ഞിട്ടും സ്വകാര്യ ഭാഗത്ത് മുറിവുകള്‍ ശരിക്ക് ഉണങ്ങിയിട്ടില്ല കൂടാതെ കലകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിലര്‍ക്ക് പഴുപ്പും, വേദനയും കാരണം വിദഗ്ദ്ധ ചികിത്സക്കും വിധേയരാകേണ്ടിയും വന്നിട്ടുണ്ട്. രോഗികളില്‍ ചിലര്‍ ഗര്‍ഭിണികളുമായിരുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ഇവര്‍ കോടതിയെ ധരിപ്പിച്ചു.

രഹസ്യ ഭാഗങ്ങളില്‍ നടന്ന ശസ്ത്രക്രീയ ആണെങ്കിലും കോടതിക്ക് മുന്‍പില്‍ കുറ്റകൃത്യത്തിനെതിരെ പോരാടിയ വനിതകളുടെ പ്രവര്‍ത്തി വളരെ ധീരത നിറഞ്ഞതാണെന്ന് കോടതി നിരീക്ഷിച്ചു. 18 മില്യണ്‍ യൂറോ പിഴയും 10 വര്‍ഷം കഠിന തടവും പ്രതിയായ ഡോക്ടര്‍ക്ക് ലഭിച്ചേക്കും. ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയാലും ഇയാള്‍ക്ക് രക്ഷപെടാനാകില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ വര്‍ഷാ വര്‍ഷം ആയിരത്തിലധികം വ്യാജ ശാസ്ത്രക്രീയകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: