മയോവില്‍ നിന്നും പിടികൂടിയത് 6000 ലിറ്റര്‍ ഇന്ധനം

മായോ: ഓയില്‍ ടാങ്കുകളില്‍ നിറച്ച ഇന്ധനം മായോ കൗണ്ടിയില്‍ നിന്നും പിടിച്ചെടുത്തതായി റവന്യൂ വകുപ്പ്. പെട്രോളും, ഡീസലുമാണ് പിടിച്ചെടുത്തത്. മയോവില്‍ ഒരു ബിസിനസ്സ് സ്ഥാപനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് ടാങ്കര്‍ ലോറികളിലാണ് ഇന്ധനം നിറച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പ്രദേശത്തു നിന്നും അറസ്റ്റ് ചെയ്തു കഴിഞ്ഞു.

ഐറിഷ് തുറമുഖങ്ങള്‍ വഴി പല തവണയായി കപ്പല്‍ മാര്‍ഗ്ഗം കടത്തിക്കോണ്ടു വന്നതാണ് ഇന്ധനമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകളില്‍ ഇന്ധനത്തില്‍ അനധികൃതമായി മായം ചേര്‍ത്ത് കുറഞ്ഞ വിലക്ക് വില്പന നടത്താന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പിടികൂടിയത്.

എ എം

Share this news

Leave a Reply

%d bloggers like this: