അയര്‍ലണ്ട് മലയാളിയുടെ പിതാവ് നിര്യാതനായി

കോര്‍ക്ക്: കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ ബാബു മനക്കലാത്ത് (65) നിര്യാതനായി. ഭാര്യാ ഏലിക്കുട്ടി ചിറ്റാരിക്കാല്‍ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ചിറ്റാരിക്കാല്‍ വൈസ് നിവാസ് ഡയറക്ടര്‍, കാസറഗോഡ് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍, ഈസ്‌റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്‌കാരം 5ആം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് തോമാപുരം സെന്റ്.തോമസ് ഫെറോന പള്ളിയില്‍ നടത്തും. മക്കള്‍: സൈലേഷ് ബാബു (കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, അയര്‍ലണ്ട്), സന്തോഷ് ബാബു, ബിനോയ് ബാബു, ടോം ബാബു മരുമക്കള്‍: അമൃത സൈലേഷ് (ബ്ലാര്‍ണി നഴ്‌സിംഗ് ഹോം, കോര്‍ക്ക്, അയര്‍ലണ്ട്), രമ്യ സന്തോഷ്,അഞ്ചു ബിനോയി, സൗമ്യ ടോം.

Share this news

Leave a Reply

%d bloggers like this: