ടിവി ലൈസന്‍സ് പരിധിയില്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉള്‍പ്പെടില്ല : ഐറിഷ് വാര്‍ത്താവിനിമയമന്ത്രാലയം

വാര്‍ത്താവിനിമയമന്ത്രാലയത്തിന്റെ പുതിയ തീരുമാനം അനുസരിച്ച് ലാപ്‌ടോപ്പുകള്‍ക്കും സമാനമായ മറ്റുപകരണങ്ങള്‍ക്കും ടെലിവിഷന്‍ ലൈസന്‍സ് ഫീസ് ഈടാക്കില്ല. വാര്‍ത്താവിനിമയവകുപ്പ് മന്ത്രിയായ ഡെന്നിസ് നോട്ടനാണ് പുതിയ വിവരം പുറത്തുവിട്ടത്. അടുത്ത ആഴ്ചയില്‍ ക്യാബിനറ്റ് മുന്‍പാകെ ബ്രോഡ്കാസ്റ്റിംഗ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിലവില്‍ ക്യാബിനറ്റ് അനുമതി കാത്തിരിക്കുന്ന ബില്ല് പ്രാദേശിക റേഡിയോ സ്റ്റേഷനുകള്‍ക്ക് മേലുള്ള നികുതി കുറക്കുമെന്നാണ് വിവരം.

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടാബ്ലറ്റുകള്‍, തുടങ്ങിയവയെയാണ് ലൈസന്‍സ് ഫീസില്‍ നിന്നും ഒഴിവാക്കാന്‍ വാര്‍ത്താവിനിമയവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകളെയും മറ്റും ഈ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരെത്തെ ശക്തമായിരുന്നു. കഴിഞ്ഞ കാലങ്ങളിലായി വാര്‍ത്താവിനിമയരംഗത്തില്‍ സംഭവിച്ച കുതിച്ചുചാട്ടം പഴയ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രാഥമിക അര്‍ത്ഥത്തില്‍ തന്നെ മാറ്റിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടറോ ടാബ്ലറ്റോ ഉണ്ടെങ്കില്‍ ഇവക്കും പ്രത്യേക ഫീസ് ഏര്‍പ്പാടാക്കണമെന്നയിരുന്നു പ്രാഥമിക നിര്‍ദ്ദേശം..

അയര്‍ലണ്ടില്‍ 300,000 വീടുകളിലാണ് ടെലിവിഷന്‍ ഇല്ലാത്തത്. ഇവരില്‍ ഭൂരിഭാഗം ആളുകളും മറ്റു മാര്‍ഗങ്ങള്‍ തേടുന്നവരാണ്. ചര്‍ച്ചകളുടെ ഭാഗമായി ടെലിവിഷന്‍ എന്ന ഉപകരണത്തിന്റെ നിലവിലുള്ള മാനങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശക്തമായി ആവശ്യം ഉയര്‍ന്നിരുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ 5 മില്ല്യണ്‍ യൂറോ എങ്കിലും ഈയിനത്തില്‍ അധികവരുമാനം ലഭിക്കുമായിരുന്നു.

12 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഉപകരണങ്ങള്‍ക്ക് അധികചാര്‍ജില്ല എന്നതാണ് നിലവിലുള്ള നിയമം. ഇതോടൊപ്പം എല്ലാ അയര്‍ലണ്ട് നിവാസികളും അടക്കേണ്ടുന്ന പൊതുപ്രക്ഷേപണനിരക്ക് അടുത്തിടെ വാര്‍ത്താവിനിമയമന്ത്രാലയം എടുത്തുകളഞ്ഞിരുന്നു. പുതിയ ബില്ല് മുഖേന ധനശേഖരണം എന്ന ജോലി സ്വകാര്യവത്കരികപ്പെടും. നിലവില്‍ 40 ഓഫീസര്‍മാരുടെ സഹായത്തോടെ ആന്‍ പോസ്റ്റ് ആണ് ലൈസന്‍സ് ഫീസ് ശേഖരിക്കുന്നത്. നിലവില്‍ 13.75% ഫീസ് അടക്കാതെ പോകുന്നത് മൂലം 40 മില്ല്യണ്‍ യൂറോയോളം നഷ്ടമുണ്ടാകുന്നുണ്ട്. സ്വാകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് ഈ നിരക്കില്‍ കാര്യമായ കുറവ് വരുത്തുമെന്നാണ് പറയുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: