ചരിത്രനേട്ടം സൃഷ്ടിച്ച് ബാഹുബലി, 1000 കോടി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ

എസ് എസ് രാജമൗലിയുടെ ബ്രമാണ്ഡചിത്രം ബാഹുബലി 1000 കോടി ക്ലബ്ബില്‍ ഇടം നേടി. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം 834 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം പികെയുടെ റെക്കോര്‍ഡാണ് ബാഹുബലി മറികടന്നത്.

പ്രക്ഷേകര്‍ക്ക് മുന്നിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ബാഹുബലിക്ക് ഈ ചരിത്ര നേട്ടം സ്വന്തമാകുന്നത്. ഇതിന് മുന്‍പ് ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും പണം വാരിയ ചിത്രമെന്ന റെക്കോര്‍ഡ് ആമീറിന്റെ പികെ യായിരുന്നു. 792 കോടിയാണ് പികെ സ്വന്തമാക്കിയത്.

റീലീസായി ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബാഹുബലി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 800 കോടിയും, വിദേശത്ത് നിന്ന് 200 കോടിയും സ്വന്തമാക്കിയാണ് ബാഹുബലി ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്.

ആദ്യ ദിനത്തില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പില്‍ നിന്നും മാത്രമായി 40 കോടിയാണ് ബാഹുബലി കൊയ്തെടുത്തത്.ബോളിവുഡില്‍ ആദ്യ ദിനം തന്നെ 40 കോടി കടക്കുന്ന ആദ്യ ചിത്രമെന്ന റെക്കോര്‍ഡ് ആണ് ബാഹുബലി സ്വന്തമാക്കിയത്. സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് ബാഹുബലി മറികടന്നത്. 39.32 കോടിയാണ് പ്രേം രത്തന്‍ ദന്‍ പായോയുടെ ആദ്യദിന കളക്ഷന്‍.

അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ 65000 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. നൂറു കോടി കടന്ന ചിത്രത്തിന്റെ കളക്ക്ഷന്‍ രാജമൗലി എന്ന സംവിധായകന്റെ വാണിജ്യമൂലവും കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. ബാഹുബലി ആദ്യഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 50 കോടിയായിരുന്നു.

യുഎസ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിദേശ മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിനും അടുത്തകാലത്തൊന്നും ഇത്തരത്തില്‍ പ്രതികരണം ലഭിച്ചിട്ടുണ്ടാവില്ല. ഇതില്‍ യുഎസിലാണ് ഏറ്റവും മികച്ച പ്രതികരണം. ആദ്യ രണ്ട് ദിവസങ്ങളില്‍ 78.9 ലക്ഷം ഡോളര്‍ (50.72 കോടി രൂപ) ചിത്രം നേടിയിരുന്നു.

ഏറെ കാലത്തേക്ക് തകര്‍ക്കാനാകാത്ത റെക്കോഡായിരിക്കും ബാഹുബലി കളക്ഷനില്‍ സൃഷ്ടിക്കുകയെന്നാണ സിനിമാ നിരൂപകരുടെ വിലയിരുത്തല്‍. ഉത്സവ സീസണിലല്ലാതെ ഒരു ചിത്രം ഇത്രയെറെ ഹിറ്റാവുന്നതും ബാഹുബലിയായിരിക്കും.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: