ഡല്‍ഹിയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; വന്‍ദുരന്തം ഒഴിവായി

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായി. ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിച്ചു.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. റണ്‍വേ 29 ലൂടെ പട്‌നയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വാല്‍ ഭാഗം സമീപത്തുണ്ടായിരുന്ന ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ തട്ടുകയായിരുന്നു. 9ഡബ്ല്യു 603 നമ്പരിലുള്ള ജെറ്റ് എയര്‍വെയ്സ് വിമാനം ഉച്ചകഴിഞ്ഞു 2.50നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ജെറ്റ് എയര്‍വെയ്സിന്റെ തന്നെ മറ്റൊരു വിമാനവുമായാണ് ഇടിച്ചതെന്നാണ് സൂചന. അതേസമയം അപകടത്തിന്റെ ആഘാതത്തെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചു.

അപകടം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ മറ്റ് വിമാന സര്‍വീസുകളെ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. അപകടത്തിനിടയാക്കിയ രണ്ടു വിമാനങ്ങളും ടാക്‌സി ബേയിലേക്ക് മാറ്റി.

 

എ എം

Share this news

Leave a Reply

%d bloggers like this: