ഗാള്‍വേയിലെ സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളുടെ നവീകരണത്തിന് 8 ലക്ഷം യൂറോ ലഭിക്കും

ഗാല്‍വേ നഗരത്തിലെ സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളുടെ നവീകരണത്തിന് 8 ലക്ഷം യൂറോ ധനസഹായം ലഭിക്കും. കൗണ്ടിയില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ഹൌസിങ് യൂണിറ്റുകള്‍ക്ക് 642,000 യൂറോയും നഗരത്തില്‍ 16 യൂണിറ്റുകള്‍ക്ക് 174,000 യൂറോയും ചെലവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദേശീയതലത്തില്‍ 1400 സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ പുനരുപയോഗത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണിത്. ഡബ്ലിന്‍ കഴിഞ്ഞാല്‍ പുനരുപയോഗ പ്രക്രിയയ്ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ചിരിക്കുന്നത് ഡോനഗലിനാണ്. 128 യൂണിറ്റുകള്‍ നവീകരിക്കാന്‍ 1.9 മില്യണ്‍ യൂറോയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പദ്ധതിയിലൂടെ ഗാള്‍വേയിലെ ഭവനപ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ഗാല്‍വേ കിഴക്കന്‍ ടി.ഡിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സീന്‍ കെന്നി അറിയിച്ചു. ഗാല്‍വേയുള കുത്തനെ ഉയരുന്ന ഭവന വിലയും വാടക നിരക്കും താങ്ങാനാകാത്തവര്‍ക്ക് ഹൌസിങ് യൂണിറ്റുകള്‍ ഉപയോഗ്യമാക്കാന്‍ കഴിഞ്ഞാല്‍ ഭവന രഹിതര്‍ക്ക് ആശ്രയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അയര്‍ലണ്ടില്‍ മൊത്തത്തില്‍ 24 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 1400 ഹൌസിങ് യൂണിറ്റുകള്‍ താമസയോഗ്യമാക്കി തീര്‍ക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളും, പ്രദേശങ്ങളും വീണ്ടെടുക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ഹൌസ്സിങ് യൂണിറ്റുകളുടെ നവീകരണം.
എ എം

Share this news

Leave a Reply

%d bloggers like this: