ബ്രെക്‌സിറ്റ് ഭീഷണി ഉയര്‍ത്തിയിട്ടും ഐറിഷ് സേവന മേഖല കുതിപ്പില്‍ത്തന്നെ

 

ഐറിഷ് സേവന മേഖല പത്ത് മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്‍വെസ്റ്റ് സര്‍വീസസ് ഇന്‍ഡക്സ് കണക്കുകള്‍ അനുസരിച്ച് സേവന രംഗം ഏപ്രില്‍ അവസാനവാരത്തോടെ 61.1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിര്‍മ്മാണ മേഖല കുതിപ്പിലേക്ക് നീങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് , ഇന്ധനം എന്നീ സേവനങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി. ബിസിനസിലുണ്ടായ ഉണര്‍വ് രാജ്യത്തെ സാമ്പത്തീക രംഗത്ത് വന്‍ വളര്‍ച്ചയാണ് ഈ വര്‍ഷം നേടിയത്.

ബ്രെക്‌സിറ്റ് നയരൂപീകരണത്തോടെ യു.കെയില്‍ ആരംഭിക്കാനിരുന്ന ബിസിനസ്സ് സാമ്രാജ്യങ്ങള്‍ അയര്‍ലന്റിലെത്തി. രാജ്യത്ത് നിലവിലുള്ള കമ്പനികള്‍ കൂടുതല്‍ ശാഖകള്‍ ആരംഭിച്ചതുള്‍പ്പെടെ തൊഴില്‍ രംഗം സജീവമായി. അയര്‍ലന്റിലെ തൊഴിലിലായ്മ നിരക്ക് 5 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സേവന മേഖലയുടെ സംഭാവനയാണെന്ന് രാജ്യത്തെ സാമ്പത്തീക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ അയര്‍ലണ്ടിന്റെ കടാശ്വാസപദ്ധതിയ്ക്കായി ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ നിബന്ധനകള്‍ അച്ചടക്ക പൂര്‍വ്വം പാലിച്ചതിനുള്ള പ്രതിഫലം കൂടിയാണ് ഇത്തരത്തിലുള്ള ഒരു സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ധനകാര്യ വിദഗ്ദരുടെ അഭിപ്രായം.

സാമ്പത്തീക വളര്‍ച്ചയ്ക്കിടയിലും ഭവനമേഖലയിലെ അനാരോഗ്യകരമായ മത്സരങ്ങളും,സര്‍ക്കാര്‍ നിയന്ത്രണം ഇല്ലായ്മയും സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. വാട്ടര്‍ ചാര്‍ജും,അമിതമായ ഭവന വിലയും,വാടക നിരക്കും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: