കെട്ടിട നിര്‍മ്മാണം നടത്താന്‍ ലോകത്ത് ഏറ്റവും ചെലവ് കൂടിയ നഗരങ്ങയില്‍ ഒന്ന് ഡബ്ലിന്‍ തന്നെ

ഡബ്ലിന്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചെലവ് കൂടിയ പത്ത് നഗരങ്ങളില്‍ ഒന്ന് ഡബ്ലിന്‍ നഗരമെന്ന് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ചതുരശ്ര അടി നിര്‍മ്മാണം നടത്താന്‍ ശരാശരി 2 ,358 യൂറോ അഥവാ 2 ,606 ഡോളര്‍ ആണ് 2016 -ല്‍ ഡബ്ലിനില്‍ ചെലവ് വരുന്നതെന്ന് കണ്ടെത്തിയത് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ കണ്‍സള്‍ട്ടന്‍സി ഫേം ടേണ്‍ ആന്‍ഡ് ടൗണ്‍സെന്റ് ആണ്.

ലോകത്തെ 43 നിര്‍മ്മാണ മാര്‍ക്കറ്റുകള്‍ അവലോകനം ചെയ്ത കമ്പനി ലണ്ടന്‍, ഡബ്ലിന്‍, എന്നീ നഗരങ്ങളില്‍ ഉയര്‍ന്നു വരുന്ന നിര്‍മ്മാണ ചെലവ് ഓരോ വര്‍ഷവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും കണ്ടെത്തി. ന്യൂയോര്‍ക്കാണ് നിര്‍മ്മാണ ചെലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം. ഇവിടെ ഒരു ചതുരശ്ര അടിക്ക് 3 ,807 ഡോളര്‍ ആണ് നിര്‍മ്മാണ ചെലവ് വരുന്നത്. ഏറ്റവും ഉയര്‍ന്ന നിര്‍മ്മാണ ചെലവില്‍ രണ്ടാമത് നില്‍ക്കുന്ന നഗരം സാന്‍ഫ്രാന്‍സിസ്‌കോ; (3 ,549) ആണ്.

ബില്‍ഡിങ് ചെലവില്‍ മൂന്നാം സ്ഥാനത്ത് സൂറിച്ച് നഗരമാണ് ഇവിടെ 3 ,528 ഡോളര്‍ ചെലവ് വരുമെന്ന് കണ്ടെത്തി. ഹോങ്കോങ് നാലാം സ്ഥാനത്തും, ലണ്ടന്‍ അഞ്ചാം സ്ഥാനത്തും എത്തി നില്‍ക്കുമ്പോള്‍ ഡബ്ലിന്‍ ആറാം സ്ഥാനത്താണ് . യൂറോപ്യന്‍ നഗരങ്ങളില്‍ പാരീസിനെക്കാളും മാഡ്രിഡിനെക്കാളും മുന്നിലെത്തിയത് ഡബ്ലിന്‍ തന്നെ. നഗരവത്കരണത്തില്‍ ഡബ്ലിന്‍ ലോക നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതോടെ ബഹുരാഷ്ട്ര കമ്പനികളും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളും, റസിഡന്‍ഷ്യല്‍ ടവറുകളും ഉയര്‍ന്നതോടെ യൂറോപ്പിലെ ഹോട്ട് സ്‌പോട്ടായി ഡബ്ലിന്‍ മാറിയിരിക്കുന്നതായി വിദഗ്ദര്‍ വിശകലനം ചെയ്യുന്നു .

 

 

എ എം

Share this news

Leave a Reply

%d bloggers like this: