രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 17 ന്; വോട്ടെണ്ണല്‍ 20 ന്

ഇന്ത്യയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 17ന് നടക്കും. 20നാണ് വോട്ടെണ്ണല്‍ നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക കാലാവധി ജൂലായ് 24നാണ് അവസാനിക്കുന്നത്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ഉത്തര്‍പ്രദേശിലെ വന്‍ വിജയത്തോടെ കരുത്താര്‍ജിച്ച ബി.ജെ.പിയെ നേരിടുന്നതിനായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനും ധാരണയിലെത്തിയിരുന്നു.

അതേസമയം, കേന്ദ്രഭരണത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിക്കും എന്‍.ഡി.എ നേതൃത്വത്തിനും, നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ബി.ജെ.പി അന്തിമധാരണയില്‍ എത്തുന്നതേയുള്ളൂവെന്നാണ് സൂചന.
എ എം

Share this news

Leave a Reply

%d bloggers like this: