ബ്രെക്‌സിറ്റിനു ശേഷം അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ അയര്‍ലന്റിലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമാകുന്നത് 600 മില്യണ്‍ യൂറോ

ഹാര്‍ഡ് ബ്രക്റ്റി’ന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ഐറിഷ് ഖജനാവില്‍ നിന്ന് 600 മില്ല്യണ്‍ യൂറോ അധിക ചിലവ് ഉണ്ടാകുമെന്ന് എക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് (ESRI) ന്റെ റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് മൂലം ഗവണ്‍മെന്റിനുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ESRI യുടെ ഏറ്റവും പുതിയ സാമ്പത്തിക വിശകലനത്തില്‍ സൂചിപ്പിക്കുന്നത്. പൊതുമേഖലകളില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയില്‍ മൂന്നു വര്‍ഷം കൊണ്ട് 600 ദശലക്ഷം യൂറോ വരെ ഉണ്ടായാല്‍ മാത്രമേ പിടിച്ചുനിക്കാന്‍ കഴിയുകയുള്ളൂ. മൊത്തം ആഭ്യന്തര ആവശ്യകതയ്‌ക്കൊപ്പം തൊഴിലില്ലായ്മ കുറയുന്നതുമൂലവും ഐറിഷ് സമ്പദ്വ്യവസ്ഥ തകരാന്‍ സാധ്യതയുണ്ട്.

ഈ വര്‍ഷത്തെ നികുതി വരുമാനത്തില്‍ കുറവുണ്ടായതായും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഇത് ഒക്ടോബറിലെ ബജറ്റിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. റവന്യൂ ബലഹീനതയും ബ്രെക്‌സീറ്റിലെ പാര്‍ശ്വഫലങ്ങളും വ്യക്തമാക്കുന്നത് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതും നികുതി വെട്ടിക്കുറയ്ക്കുന്നതും ഗവണ്‍മെന്റ് ശ്രദ്ധാപൂര്‍വ്വം സമീപിക്കേണ്ടതുണ്ട് എന്നാണ്. 2019 ല്‍ യുകെ യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിച്ചതിന് ശേഷം അയര്‍ലണ്ട് ഒരു വര്‍ഷത്തില്‍ 200 മില്യണ്‍ യൂറോ ചിലവഴിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറവായി വാറ്റ് ഒഴികെയുള്ള എല്ലാ നികുതി ഇനങ്ങളിലും ദുര്‍ബലമായ വളര്‍ച്ചയോ കുറവുകളോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ESRI പറയുന്നു.

ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഒന്ന് തൊഴില്‍ സംബന്ധമായ നികുതികളാണ് – വരുമാനനികുതിയും പിആര്‍എസ്‌ഐയും ദുര്‍ബല വളര്‍ച്ച മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. സാമ്പത്തീക വിദഗ്ദനായ പ്രൊഫഷണല്‍ കിരണ്‍ മക്ക്വിന്‍ അഭിപ്രായപ്പെട്ടു. താഴ്ന്ന ശമ്പളത്തില്‍ തൊഴിലവസര ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് പോലുള്ള മറ്റ് നികുതിവകുപ്പുകളുടെ വരുമാന സ്‌ത്രോതസ്സുകള്‍ ബ്രെക്‌സിറ്റിന്റെ വരവോടെ കുറഞ്ഞിട്ടുണ്ട്. സ്റ്റെര്‍ലിംഗിന്റെ മൂല്യത്തിലുണ്ടായ കുറവും ഇതുമായി ബന്ധപ്പെട്ട വിഷയം തന്നെ. സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനോ നികുതി വെട്ടിക്കുറയ്ക്കുന്നതിനോ കാരണങ്ങളില്ലാത്തതിനാല്‍ വരുന്ന ബജറ്റിലേക്ക് കൂടുതല്‍ ശ്രദ്ധയോടെയുള്ള സമീപനത്തിനായി റെവന്യൂ വരള്‍ച്ച ഉണ്ടാക്കിയെടുക്കണമെന്നും പ്രൊഫ. മക്വിന്‍ പറഞ്ഞു.

ഉപഭോക്തൃ ചിലവ് ആയിരിക്കും ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധന പങ്കാളിയെന്ന് ശക്തമായ വാറ്റ് വരുമാനം സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച മാറ്റമില്ലാതെ നില്‍ക്കുമെന്നാണ് കണക്കു കൂട്ടല്‍, ഈ വര്‍ഷം 3.8 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാനവുമായിരിക്കാനാണ് സാധ്യത. ഈ വര്‍ഷം തൊഴിലില്ലായ്മ 6.2 ശതമാനമായി കുറയുമെന്നും അടുത്ത വര്‍ഷം 5.2 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ESRI ഉയര്‍ന്ന റവന്യൂ വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. എന്തന്നാല്‍ ഇത് വെറും 0.1 ശതമാനം മാത്രമായി ചുരുങ്ങുകയാണ് ചെയ്തത്. ഈ വര്‍ഷമാദ്യം റെവന്യൂ വളര്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചുകൂടി സമര്‍ത്ഥമായി ബജറ്റ് വിനിയോഗിക്കുകയും അടുത്ത വര്‍ഷം ചെറിയ മിച്ച ബജറ്റിലൂടെ പരിഹരിക്കപ്പെടുകയും ചെയ്‌തേനെ. റവന്യൂ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടും സമ്പദ് വ്യവസ്ഥ വളരുകയാണ്. ബഡ്ജറ്റില്‍ അല്‍പ്പം കൂടുതല്‍ മുന്‍കരുതല്‍ നിലപാടെടുക്കുന്നത് സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിനും തൊഴിലില്ലായ്മ കുറയുന്നതുമായ ബുദ്ധിപൂര്‍വമായ നിലപാടാക്കി മാറ്റാന്‍ കഴിയുമെന്ന് പ്രൊഫ. മക്വിന്‍ പറഞ്ഞു. റവന്യൂ ദൌര്‍ലഭ്യം, ബ്രെക്‌സീറ്റ്, യുകെ, യു എസ് എന്നിവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് എന്നിവ കരുതലോടെയുള്ള ഒരു ഐറിഷ് ബജറ്റിന് വേണ്ടി വാദിക്കുന്നുവെന്നാണ് ഇത് പറയുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: