പുതിയ പൊതുമേഖലാ ശമ്പള കരാര്‍ അംഗീകരിക്കണമോ എന്നത് SIPTU തീരുമാനിക്കും

അയര്‍ലണ്ടിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആയ SIPTU, ലാന്‍സ്ഡൗണ്‍ റോഡ് ഉടമ്പടിയിലേക്കുള്ള വിപുലീകരണത്തെ അംഗീകരിക്കണമോ എന്ന കാര്യത്തില്‍ ആലോചനയിലാണ്. ഇംപാക്ട് ആന്‍ഡ് ജയില്‍ ഓഫീസര്‍സ് അസോസിയേഷന്‍ ഇതിനകം ഈ കരാര്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ടീച്ചര്‍ യൂണിയന്‍ ഓഫ് അയര്‍ലന്റും ഐറിഷ് നാഷണല്‍ ടീച്ചര്‍ ഓര്‍ഗനൈസേഷനും കരാര്‍ നിരസിക്കാന്‍ തീരുമാനിച്ചു.

കരട് കരാറില്‍ തങ്ങളുടെ നിലപാട് അനേകം യൂണിയനുകള്‍ പരിഗണിക്കുന്നുണ്ട്. ഗാര്‍ഡ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടര്‍മാരുടെ അസോസിയേഷന്‍ ചില നിര്‍ദേശങ്ങളില്‍ നിയമ ഉപദേശങ്ങള്‍ സ്വീകരിച്ച് വരികയാണ്. കരാറിനായി ശുപാര്‍ശ ചെയ്യണമോ എന്ന വിഷയത്തില്‍ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ ചില പ്രശ്‌നങ്ങള്‍ക്ക് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ. ഇന്നലെ നടന്ന INMO നേതൃത്വ ചര്‍ച്ചയ്ക്ക് ശേഷം നിലവിലെ ഉടമ്പടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

പുതിയ ഉടമ്പടിയില്‍ ചില വിഷയങ്ങളുടെ വിശദീകരണത്തിനായി പൊതുചെലവ് വകുപ്പിനും, ആരോഗ്യ മന്ത്രാലയത്തിനും യൂണിയന്‍ കത്തയക്കും. പുതിയ ജീവനക്കാര്‍ക്ക് വേതന നിരക്ക് കുറയ്ക്കുക, ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റിനും സ്ഥിര ജോലിക്കുമായുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: