അയര്‍ലണ്ടില്‍ ചൂട് കുറയുന്നു; ഈ ആഴ്ചയില്‍ കനത്ത മഴ പ്രതീക്ഷിക്കാം

കഴിഞ്ഞ ആഴ്ചയിലെ രാജ്യത്തെ ചൂട് കൂടിയ കാലാവസ്ഥയ്ക് ശേഷം വീണ്ടും മഴക്കാലത്തിലേക്ക് അയര്‍ലണ്ട് മടങ്ങുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ കനത്ത മഴ, കാറ്റ്, ഇടി എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് തുടങ്ങുന്ന മഴ, ഈ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും തുടരും.

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത കുറവാണെങ്കിലും നാളെ രാവിലെ മുതല്‍ അറ്റ്‌ലാന്റിക് പ്രദേശത്തു നിന്നുള്ള താഴ്ന്ന സമ്മര്‍ദം പടിഞ്ഞാറന്‍ കൌണ്ടികളില്‍ കനത്ത മഴയുണ്ടാകുന്നതിന് കാരണമാകും. ഇത് ഉച്ചകഴിഞ്ഞും വൈകുന്നേരവും രാജ്യത്തുടനീളം വ്യാപിക്കും. ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം മെറ്റ് ഐറാന്‍ ഇതുവരെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും പിറപ്പെടുവിച്ചിട്ടില്ല.

ഇന്ന് താപനില 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചൊവ്വാഴ്ചയും ബുധനും ഈര്‍പ്പമയമായ അന്തരീക്ഷമായിരിക്കും. 21 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനില 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ്വ വരെയായിരിക്കുമെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: