വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്ന് അവസാനിപ്പിച്ച് ട്രംപ്

രണ്ട് ദശാബ്ദക്കാലമായി അമേരിക്കന്‍ പ്രസിഡന്‍ഡിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തുടര്‍ന്ന് വന്നിരുന്ന ഇഫ്താര്‍ വിരുന്ന് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ചു. പകരം വൈറ്റ്ഹൗസിലെ ഈ വര്‍ഷത്തെ ഈദ് ആഘോഷം ആശംസയില്‍ മാത്രമായി ഒതുങ്ങി.

അമേരിക്കന്‍ വിപ്ലവസമയത്ത് 1805ല്‍ പ്രസിഡന്‍ഡായിരുന്നു തോമസ് ജെഫേഴ്‌സണ്‍ ആണ് വൈറ്റ് ഹൗസിലെ ഈദ് ആഘോഷം ആദ്യമായി സംഘടിപ്പിച്ചത്. ടുണീഷ്യന്‍ അംബാസിഡര്‍ സിദ്ദി സോളമന്‍ മെല്ലിമെല്ലിയുടെ ബഹുമാനര്‍ത്ഥമായിരുന്നു ജെഫേഴ്‌സണ്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പിന്നീട്, ബുഷിന്റെയും ഒബാമയുടെയും ഭരണകാലം വരെ ഇത് തുടരുകയായിരുന്നു.

വൈറ്റ് ഹൗസിലെ മുന്‍ ജീവനക്കാര്‍ ഇത്തവണ തങ്ങളുടെ മുന്‍ ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അതേസമയം ഇഫ്താര്‍ വിരുന്ന് നടത്തുന്ന പതിവ് അവസാനിപ്പച്ചതിനെ കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത്തവണ ഈദ് ദിന സന്ദേശം നല്‍കിയത്. സാധാരണ സന്ദേശത്തോടൊപ്പം ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണവും ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി ഒതുങ്ങുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: