ഗര്‍ഭച്ഛിദ്രത്തിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടുന്ന പ്രോലൈഫ് സംഗമം ഇന്ന് ഡബ്ലിനില്‍

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും വോളന്റിയര്‍മാരും മലയാളികള്‍ ഇള്‍പ്പെടെയുള്ള അനുഭാവികളും ഗര്‍ഭച്ഛിദ്രത്തിനെതിരെയും, ജീവന്റെ സംരക്ഷണത്തിനുമായും ഇന്ന് ഡബ്ലിനില്‍ പ്രോലൈഫ് റാലി സംഘടിപ്പിക്കുന്നു. ഡബ്ലിനിലെ പാര്‍ണെല്‍ സ്‌ക്വയറില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റാലി ആരംഭിക്കുക. എട്ടാം ഭരണഘടന ദേദഗതി റദ്ദാക്കുന്നതിനുള്ള ഒരു നീക്കവും ഉണ്ടാകരുത് എന്നതാണ് പ്രവര്‍ത്തകരുടെ പ്രധാനം മുദ്രാവാക്യം. ഗര്‍ഭഛിദ്രത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും, ജീവന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡബ്ലിനിലെ തെരുവീഥികള്‍ ഇന്ന് തിങ്ങിനിറയും.

ജീവിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കില്‍ പോലും. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതാണ് എട്ടാം ഭേദഗതി. ഈ വിഷയത്തിലെ ഹിത പരിശോധന അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ്. അയര്‍ലണ്ടില്‍ നടന്ന 1983ലെ ഹിതപരിശോധന മാതാവിന്റേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ജീവന് ഒരേ അവകാശം ഉറപ്പാക്കുന്നു. കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ അയര്‍ലണ്ടില്‍മാതാവിന്റെ ജീവന് ഭീഷണിയാവാത്ത ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തുന്നതിനെ അത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

സ്ത്രീയുടെ ശരീരത്തിനു മേല്‍ സമ്പൂര്‍ണമായ അധികാരം സ്ത്രീയ്ക്കാണെന്നും തീരുമാനം സ്ത്രീയുടേതാണെന്നുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന വാദം. എന്നാല്‍ ഇവിടെ സ്ത്രീയുടെ മാത്രം ശരീരത്തെക്കുറിച്ചല്ല. തീരുമാനത്തിന്റെ പരിധിയില്‍ രണ്ടാമത് ഒരു മനുഷ്യജീവന്‍ കൂടി വരുന്നുണ്ട്. ഒരിക്കല്‍ കൂടി ഗര്‍ഭച്ചിദ്ര നയം നടപ്പാക്കിയേക്കും എന്ന് സൂചന നല്കുന്ന ഐറിഷ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ റാലി നിലവില്‍ 14 വര്‍ഷം തടവാണ് അബോര്‍ഷന്‍ ചെയ്യുന്നവര്‍ക്ക് അയര്‍ലണ്ടില്‍ നല്‍കുന്ന ശിക്ഷ. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരില്‍ പലരും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിയ്ക്കുന്നവരല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

നിയന്ത്രിത അബോര്‍ഷന്‍ എന്ന ആശയവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്. എന്നാല്‍ ഇത് ഒരുതരം കെണിയാണ്. ഭ്രൂണഹത്യ, അത് ഏതു വിധേനയായാലും അഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ നിലപാട്. നിഷ്‌കളങ്കരും നിരപരാധികളുമായ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന, ഈ മഹാപാതകത്തെ അംഗീകരിക്കാനാകിലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ശക്തമായ പിന്തുണയാണ് പ്രോലൈഫ് റാലിക്ക് ലഭിച്ചിരിക്കുന്നത്.

അയര്‍ലന്‍ഡ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, യുനൈറ്റഡ് നേഷന്‍സ് എന്നിവിടങ്ങളില്‍ പ്രോ-ലൈഫ് നിയമങ്ങളെ ആക്രമിക്കുന്നത് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള നമ്മുടെ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രോലൈഫ് റാലി സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: