ഇന്ത്യക്ക് കൈമാറുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്ക എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി

ഇന്ത്യന്‍ നാവികസേനക്ക് അമേരിക്ക കൈമാറുന്ന 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്കന്‍ ഭരണവകുപ്പ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ തീരുമാനം.

ഡിഎസ്പി-5 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്കാണ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കിയത്. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു.

ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ പ്രധാന സവിശേഷത. 27 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന പ്രഡേറ്ററിന് 50,000 ഫീറ്റ് ഉയരത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അമേരിക്കന്‍ ഡ്രോണുകള്‍ സ്വന്തമാക്കാനുള്ള ആഗ്രഹം 2015ല്‍ ഇന്ത്യ, ഒബാമ ഭരണകൂടത്തെ അറിയിച്ചിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: