അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു തന്നെ തുടരുന്നു; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങള്‍ ഏറെ

അയര്‍ലന്റിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 8 .3 ശതമാനത്തില്‍ നിന്ന് 6 .3 ശതമാനത്തിലേക്ക് താഴ്ന്നതായി സി.എസ്.ഒ റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ഇത് 6.4 ശതമാനം വരെ എത്തിയിരുന്നു. പുരുഷന്മാരില്‍ 7 .1 ശതമാനത്തിലെത്തിയ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറയുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകളില്‍ ഇത് 5 .4 ശതമാനമാണെന്നു സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ തൊഴിലില്ലായ്മ 6 ശതമാനത്തില്‍ എത്തുമെന്നാണ് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2017 ജൂണില്‍ തൊഴില്‍ രഹിതരുടെ എണ്ണം 140,400 ല്‍ നിന്ന് 140,300 ആയി കുറഞ്ഞു. 2016 ല്‍ ഇതേ കാലയളവിനേക്കാള്‍ 42,100 ന്റെ കുറവുണ്ടായി. അതേസമയം ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. ഒഇസിഡി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, തൊഴില്‍ മേഖലയിലേക്ക് കുടിയേറ്റക്കാരെ ഏകോപിപ്പിക്കാന്‍ അയര്‍ലണ്ട് കൂടുതല്‍ ശ്രമം നടത്തുന്നുണ്ട്. തൊഴിലാളികളുടെ കുടിയേറ്റത്തിന് അയര്‍ലന്‍ഡിന്റെ തുറന്ന മനോഭാവം അനുകൂലമായ കാലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് തൊഴില്‍ദാതാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടവരെ തിരഞ്ഞെടുക്കുവാനും സഹായിക്കും. സാമ്പത്തിക വീണ്ടെടുപ്പ് തുടരുന്നതോടെ, പ്രത്യേക ലേഖലകളില്‍ വൈദഗ്ദ്ധ്യം സിദ്ധിച്ച ജീവനക്കാരെ ലഭിക്കുകയും ചെയ്യുന്നു.

വിവര സാങ്കേതിക രംഗത്തും, നിര്‍മ്മാണ മേഖലയിലുമാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നത്. കൃഷി, മീന്‍പിടുത്തം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ നഷ്ടം ഉണ്ടായതായും സി.എസ്.ഒ വ്യക്തമാക്കുന്നു. ബ്രക്സിറ്റ് വന്നതോടെ യു.കെയിലുള്ള ബിസിനസ്സ് ഗ്രൂപ്പുകളുടെ ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റി ചവിട്ടിയത് സോഫ്റ്റ് വെയര്‍, ബിസിനസ്സ് മേഖലകളില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ യുകെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് വന്ന് ജോലി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: