ശ്രീറാം വെങ്കിട്ടരാമന് സ്ഥലംമാറ്റം മാത്രം എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖ പുറത്ത്

ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന് പ്രമോഷനോടെ പുതിയ സ്ഥാനമാറ്റം നല്‍കിയതാണെന്ന സര്‍ക്കാര്‍ വാദം കളവ്. ശ്രീറാമിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നുവെന്നു വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത് പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവനാണ്. ശ്രീറാമിന് പ്രമോഷനല്ല വെറും ട്രാന്‍സ്ഫര്‍ ആണെന്നാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും ഹരീഷ് പറയുന്നു. 2017 ജനുവരിയില്‍ പ്രമോഷന്‍ കിട്ടിയ ശ്രീറാമിന് അടുത്ത പ്രമോഷന്‍ ഇനി 2022 ല്‍ മാത്രമാണെന്നും ഹരീഷ് പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിംഗ് ഓഡറിന്റെ രേഖസഹിതമാണ് ഹരീഷ് സര്‍ക്കാരിന്റെ വാദം പൊളിക്കുന്നത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി ശ്രീറാമിനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായാണ് സ്ഥാനമാറ്റം നല്‍കിയത്. ശ്രീറാമിന് പ്രമോഷന്‍ നല്‍കിയാണ് പുതിയ തസ്തികയിലേക്ക് മാറ്റിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ;

Share this news

Leave a Reply

%d bloggers like this: