ഇന്ത്യയുമായി 621 ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ സഹകരണ ബില്ലിന് അമേരിക്ക അംഗീകാരം നല്‍കി

ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ ബില്‍ അമേരിക്ക പാസ്സാക്കിയതായി അമേരിക്കന്‍ പ്രതിനിധിസഭ. 621 ലക്ഷം കോടി ഡോളറിന്റെ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. 2018ലെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ഭാഗമായി അമേരിക്കന്‍ കോണ്‍ഗ്രസ് വക്താവ് ആമി ബേരാ മുന്നോട്ടുവച്ച ഭേദഗതി നിര്‍ദ്ദേശം 81നെതിരെ 344 വോട്ടുകള്‍ക്ക് സഭ പാസാക്കുകയായിരുന്നു. ”അമേരിക്ക ലോകത്തിലെ പഴക്കമേറിയ ജനാധിപത്യ രാജ്യവും ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവുമാണ്. പുതിയ പ്രതിരോധ സഹകരണം ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഭീക്ഷണികളെ ചെറുക്കാന്‍ സഹായിക്കും”. ആമി ബെര പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള നയരൂപീകരണത്തിന് 180 ദിവസമാണ് പ്രതിരോധ സെക്രട്ടറിക്കും സ്റ്റേറ്റ് സെക്രട്ടറിക്കും സമയം അനുവദിക്കുന്നത്. അമേരിക്കന്‍ സെനറ്റിന്റെയും പ്രസിഡന്റിന്റെയും അംഗീകാരമുണ്ടെങ്കില്‍ മാത്രമേ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് പ്രാബല്യത്തില്‍ വരികയുള്ളു.

ജൂണ്‍ 26 നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഇന്ത്യന്‍ നാവികസേനക്ക് അമേരിക്ക കൈമാറുന്ന 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്കന്‍ ഭരണവകുപ്പ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കിയിരുന്നു. ഡിഎസ്പി5 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്കാണ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കിയത്. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും അന്നുതന്നെ വിലയിരുത്തിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: