ഗവേഷണ പദ്ധതികള്‍ക്കായി ഐറിഷ് കമ്പനികള്‍ ഈ വര്‍ഷം ചെലവിടുന്നത് 2 .3 ബില്യണ്‍ യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദേശ കമ്പനികള്‍ രാജ്യത്തെ ഗവേഷണ പദ്ധതികള്‍ക്ക് ഈ വര്‍ഷം ചെലവാക്കുന്നത് 2 .3 ബില്യണ്‍ യൂറോയെന്ന് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തു വര്‍ന്നിരിക്കുന്നത്. ഐറിഷ് കമ്പനികള്‍ 2013 -ല്‍ 107 മില്യണ്‍ യൂറോ ഗവേഷണത്തിന് നല്‍കിയിരുന്നത് 2015 -ല്‍ 810 മില്യണ്‍ ആയി ഉയര്‍ത്തിയിരിക്കുന്നു. ബിസിനസ്സ് സ്ഥാപനങ്ങളുടെ ലാഭത്തിന്റെ നിശ്ചിത ശതമാനമാണ് ഇതിനുവേണ്ടി ചെലവിടുന്നത്.

ബയോ മെഡിക്കല്‍, ബയോ ടെക്നോളജി, സ്‌പേസ് പ്രോഗ്രാം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് ഈ തുക ചെലവിടുന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡബ്ലിന്‍ ബിസിനസ്സ് സ്‌കൂള്‍ തുടങ്ങി രാജ്യത്ത് ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിനൊരുങ്ങുന്ന മുന്നിരസ്ഥാപനങ്ങള്‍ക്ക് ബിസിനസ്സ് ഗ്രൂപ്പിന്റെ ധനസഹായം ലഭ്യമാക്കും. രാജ്യം നേരിടുന്ന സൈബര്‍ സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ സൈബര്‍ ടെക്നോളജി ഗവേഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് പല സാങ്കേതിക സ്ഥാപനങ്ങളും. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന് പുറമെ കൂടുതല്‍ തുക ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നല്‍കാന്‍ രാജ്യത്തെ മുന്‍നിരയിലുള്ള സ്ഥാപനങ്ങള്‍ സമ്മതം അറിയിച്ചു കഴിഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: