സുരക്ഷാ ശക്തമാക്കാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ വെരിഫൈഡ് വിസ സംവിധാനത്തില്‍ മാറ്റം വരുത്തുന്നു.

ഡബ്ലിന്‍: ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സംരക്ഷണം നല്‍കുന്ന വെരിഫൈഡ് വിസ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമ തന്നെയാണോ കാര്‍ഡ് ഉപയോഗിക്കുന്നത് എന്ന ഉറപ്പു വരുത്താന്‍ ഉപഭോക്താവ് പ്രത്യേക പിന്‍ നമ്പര്‍ ഉപയോഗിക്കേണ്ടതുണ്ട്. തികച്ചും സ്വകാര്യമായ പിന്‍ നമ്പര്‍ ഉപയോഗിച്ച് നടത്താവുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഉറപ്പു വരുത്താന്‍ ആറ് അക്ക കൊടുക്കാനുള്ള ഒറ്റ തവണ പാസ്സ്‌കോഡ് നല്‍കും. ഇടപാടുകള്‍ അവസാനിക്കുന്നതോടെ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് വിശദ വിവരങ്ങള്‍ അടങ്ങിയ സന്ദേശവും ലഭിക്കും.

ഉപഭോക്താവിന് ഇടപാടില്‍ കൂടുതല്‍ കൃത്യത വരുത്തുന്ന ഈ സംവിധാനം ഇടപാടുകാരുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ സുരക്ഷിതത്വവും, ഉത്തരവാദിത്വവും ഏറ്റെടുത്ത് ഉപഭോക്താക്കളെ സംരക്ഷിക്കുന്നത് വേണ്ടിയാണ് ഈ സംരംഭമെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. രാജ്യത്ത് മുപ്പത് ശതമാനത്തോളം ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സേവനത്തിലൂടെ വിസ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇടയ്ക്കിടെ കടന്നു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബാങ്ക് വെരിഫൈഡ് വിസ സംവിധാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: