ജി.ടി.പി 6 .1 ശതമാനത്തിലെത്തി: വളര്‍ച്ച നിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് സി.എസ്.ഒ

ഡബ്ലിന്‍: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടു തന്നെയെന്ന് സി.എസ്.ഓ റിപ്പാര്‍ട്ട്. 2016 -ല്‍ 5 .1 ശതമാനത്തിലായിരുന്ന വളര്‍ച്ച നിരക്ക് ഈ വര്‍ഷം ആറ് മാസം പിന്നിട്ടപ്പോള്‍ 6 .1 ല്‍ എത്തിയത് ആശാവഹമാണ്. ദേശീയ വരുമാനം കണക്കാക്കുന്നത് രാജ്യത്തെ മൊത്തം സേവനങ്ങളുടെയും-സാധനങ്ങളുടെയും വളര്‍ച്ച നിരക്കിനെ ആധാരമാക്കിയാണ്. ഓരോ വര്‍ഷവും ഓരോ മേഖലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ജി.ടി.പി എന്നറിയപ്പെടുന്ന ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് എന്ന സൂചകത്തിലാണ് അളക്കുന്നത്. രാജ്യത്തിനകത്ത് മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മേഖലകളെ ഉള്‍പ്പെടുത്തി നിര്‍ണ്ണയിക്കുന്ന ഈ സൂചകമാണ് രാജ്യത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും തീരുമാനിക്കുന്നത്.

അയര്‍ലണ്ടിലെ പൊതു കടം കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 160 ശതമാനമായിരുന്നത് ഈ വര്‍ഷം 73 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇതിനര്‍ത്ഥം രാജ്യം വളര്‍ച്ച കൈവരിച്ചു എന്നത് തന്നെയാണ്. തൊഴിലില്ലായ്മ നിരക്കുകള്‍ കുറയുക, പൊതു കടം കുറയുക, സേവന മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ മാറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളര്‍ച്ച നിരക്കില്‍ രാജ്യം മുന്നിട്ടു നില്‍ക്കുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

വിദേശ നിക്ഷേപം 10 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത് സാമ്പത്തിക മേഖലക്ക് ഏറെ ഗുണം ചെയ്യുക തന്നെ ചെയ്യും. തൊഴിലുകളുടെ എണ്ണം കൂടിയതും, നികുതി 95 ശതമാനത്തോളം ഖജനാവില്‍ എത്തിക്കാന്‍ കഴിഞ്ഞതും സാമ്പത്തിക മേഖലക്ക് ഉത്തേജനം പകരും. സി.എസ്.ഓ പുറത്തു വിട്ട കണക്കില്‍ പൂര്‍ണമായും വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി പാസ്‌ക്കല്‍ ഡോനഹോ. ബ്രക്സിറ്റ് അനിശ്ചിതത്വങ്ങള്‍ ഒരു പരിധിവരെ ഈ വര്‍ഷം അയര്‍ലന്‍ഡിന് ഗുണകരമായിരുന്നുവെന്ന് നിലവിലെ സ്‌റാറ്റസ്റ്റിക്‌സ് അവലോകനം ചെയ്തുകൊണ്ട് സി.എസ്.ഓ ഡയറക്ടര്‍ ഫോര്‍ ജനറല്‍ ഇക്കണോമിക് റെസ്‌പോണ്‌സിബിലിറ്റി പദവി വഹിക്കുന്ന ജെന്നിഫര്‍ ഇനിം വ്യക്തമാക്കി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: