ഈ ആഴ്ച താപനില 27 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍: ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത് 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. അടുത്ത രണ്ട്-മൂന്നു ദിവസങ്ങള്‍ക്കകം ഇത് 27 ഡിഗ്രിയിലെത്തും. തീര പ്രദേശങ്ങളില്‍ നിന്നും വീശുന്ന നേര്‍ത്ത കാറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ കാറ്റ് ഇല്ലെന്നു തന്നെ പറയാം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചൂട് മാറി ശക്തമായ മഴ ഉണ്ടായേക്കാമെന്ന് കാലാവസ്ഥ കേന്ദ്രം അനുമാനിക്കുന്നു. അതേസമയം തേക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായാല്‍ താപനില താഴാന്‍ ഇടയുണ്ട്.

ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അയര്‍ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ആയിരിക്കും മഴ ശക്തമാവുന്നത്. ആകാശം മേഘാവൃതമല്ലെങ്കിലും രണ്ട് ദിവസത്തിനകം മഴ ഉണ്ടാകുമെന്നു തന്നെയാണ് മെറ്റ് ഏറാന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ താപനില 18 ഡിഗ്രിക്കും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

ശക്തമായ മഴയെ വരുംദിവസങ്ങളില്‍ പ്രതീക്ഷിച്ചിരിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദ്ദേശമുണ്ട്. ഒറ്റപ്പെട്ട കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വം കണക്കാക്കണമെന്നും അറിയിപ്പുണ്ട്. വാരാന്ത്യത്തില്‍ പൊതുവെ വരണ്ട കാലാവസ്ഥയാകും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: