ഡബ്ലിനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലം: ട്രിനിറ്റി, യു.സി.ഡി വിദ്യാര്‍ത്ഥി സംഘടനകള്‍ കൈകോര്‍ക്കുന്നു.

ഡബ്ലിന്‍: വീട് ഉടമസ്ഥരോട് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയനുകള്‍ സംയുക്തമായി ആരംഭിക്കുന്ന ഈ പദ്ധതിക്ക് പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ആയ Draft.ie യുടെ പരിപൂര്‍ണ പിന്തുണയും ഒപ്പമുണ്ട്. താമസ സൗകര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഡബ്ലിനില്‍ വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം താമസ സൗകര്യങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.

ഉയര്‍ന്ന വാടക നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ കഴിയില്ലെന്ന ഘട്ടമെത്തിയതോടെ വിദ്യാര്‍ത്ഥി സംഘടന പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഡബ്ലിനിലെ വീട്ടുടമസ്ഥരെ നേരിട്ട് കണ്ട വാടകക്ക് നല്‍കുന്ന വീടിന്റെയോ, അപ്പാര്‍ട്‌മെന്റിന്റെയോ ഒരു ഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാറ്റി വെയ്ക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്.

ഡബ്ലിനിലെ ഭവന പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളും ഇരകളായി മാറുന്ന കാഴ്ച പതിവായിരിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. വിദേശ പഠനത്തിനെത്തി കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് വാടക വീടിനു വേണ്ടിയാണ്. തൊട്ടടുത്ത നഗരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാടക വീട് ലഭിക്കാന്‍ പ്രയാസമില്ലെങ്കിലും ഡബ്ലിനിലെ സാഹചര്യം പഠിതാക്കള്‍ക്ക് അനുകൂലമല്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

 

 
എ എം

Share this news

Leave a Reply

%d bloggers like this: