എമിറൈറ്റ്സ് വിമാനം: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൗറീഷ്യസിലെ മാഹീ ദ്വീപിനു സമീപം എമിറേറ്റ്‌സ് എയര്‍ലൈനായ എ 380 വിമാനം കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ പാതയിലൂടെ വന്ന മറ്റാെരു വിമാനമാണ് ആശങ്ക പരത്തിയത്. മറ്റൊരു വിമാനമായ എയര്‍ സെഷെല്‍സ് എയര്‍ബസ് എ 3003 കയറാന്‍ തയ്യാറെടുക്കുകായിരുന്നു .ഇ.കെ703 എമിറേറ്റ്‌സ്് വിമാനം ഇതേ പാതയില്‍ എത്തിയതാണ് അപകടസാധ്യത ഉണ്ടാക്കിയത്.

892 യാത്രക്കാരാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും മൗറീഷ്യസിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തില്‍ 615 യാത്രക്കാര്‍ ഉണ്ടായിരുന്നു. 277 യാത്രക്കാരെ വഹിച്ച് പറന്ന എയര്‍ സെഷെല്‍സ് വിമാനം മൗറീഷ്യസില്‍ നിന്ന് മാഹി ദ്വീപിലേക്ക് പോകുകയായിരുന്നു.

മൗറീഷ്യസിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ എയര്‍ സെയ്‌ഷെല്‍സ് വിമാനം പറത്തണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ സ്റ്റാഫിന് അനുമതി നല്‍കിയിരുന്നു. 37,000 അടി ഉയരത്തില്‍ കയറാനും നിര്‍ദ്ദേശം നല്‍കി. ഇതേ സമയത്ത് തന്നെ എമിറേറ്റ്‌സ് എയര്‍ലൈനായ എ 380 വിമാനത്തിനു 40,000 മുതല്‍ 38,000 വരെ അടി ഉയരാനുള്ള നിര്‍ദേശം കിട്ടിയതാണ് കൂട്ടിയിടിക്കുള്ള സാധ്യത വരുത്തിയത്.

എമിറൈറ്റ്സ് വിമാനം വളരെ ഉയരത്തിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ട്രാഫിക് കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇരു വിമാനങ്ങളും നേര്‍ക്കുനേര്‍ വന്നെങ്കിലും എയര്‍ സെഷെല്‍സ് ക്യാപ്റ്റന്റെ മനഃസാന്നിധ്യം കൈവിടാതെയുള്ള നിയന്ത്രണമാണ് കൂട്ടയിടി ഒഴിവാക്കിയത്. ഈ വിമാനം വലതു ഭാഗത്തേക്ക് വെട്ടിച്ച് തിരിക്കുകയായിരുന്നു. ഒരേ ദിശയില്‍ 8.6 മെയില്‍ വ്യത്യാസത്തില്‍ ഇരു വിമാനങ്ങളും കടന്നുപോയി.

 

എ എം

Share this news

Leave a Reply

%d bloggers like this: