ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് അടിയന്തിര ഫണ്ടിങ് നല്‍കാനൊരുങ്ങി എച്ച്.എസ്.ഇ

ഒമ്പതോളം ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഫണ്ടിങ് നല്‍കുമെന്ന് എച്ച്.എസ്.ഇ അറിയിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ തീരുമാനം അനേകായിരം രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് ലേബര്‍ പാര്‍ട്ടി അംഗം അലന്‍ കെല്ലി പ്രതികരിച്ചു. ഹൃദ്രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന എന്ററസ്റ്റോ എന്ന ഔഷധവും ഇക്കൂട്ടത്തില്‍പെടും. ജീവന്‍ രക്ഷാമരുന്നുകള്‍ രാജ്യത്ത് ആവശ്യാനുസരണം ലഭ്യമാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് എച്ച്.എസ്.ഇ യുടെ ഈ നടപടി.

നാഷണല്‍ സെന്റര്‍ ഫോര്‍ ഫാര്‍മക്കോ ഇക്കണോമിക്‌സ്. ഈ ഔഷധങ്ങളുടെ വിലനിലവാരം കണക്കാക്കി വിതരണത്തിന് തയ്യാറാക്കും. ഐറിഷ് പേഷ്യന്റ് അസോസിയേഷനും ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. അവശ്യ മരുന്നുകളുടെ ലഭ്യത കുറവായതിനാല്‍ ഹൃദ്രോഗം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ലഭ്യമായ മറ്റ് മരുന്നുകളാണ് ഉപയോഗിച്ച് വരുന്നത്. ആരോഗ്യ വകുപ്പ് ഫണ്ടിങ് നടത്തി ഇവ ലഭ്യമാക്കിയാല്‍ മിതമായ വിലക്ക് ഇവ വാങ്ങാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഐറിഷ് പേഷ്യന്റ് അസോസിയേഷന്‍ ആരോഗ്യ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നീ ഘടകങ്ങളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഔഷധം ലഭ്യത ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: