ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പുതിയ ഇമിഗ്രെഷന്‍ യുണിറ്റ് ഉടനെ യാഥാര്‍ഥ്യമാകും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് പുതിയ എമിഗ്രെഷന്‍ യുണിറ്റ് മാസങ്ങള്‍ക്കകം യാഥാര്‍ഥ്യമാകും. ഒരു വര്‍ഷത്തിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എമിഗ്രെഷന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരെ തടവിലാക്കാനുള്ള സൗകര്യങ്ങളും ഈ യൂണിറ്റില്‍ പ്രവര്‍ത്തനമാരംഭിക്കും.

ഈ വര്‍ഷം ജൂലൈയില്‍ ഈ യുണിറ്റ് സജ്ജമാവുമെന്ന് ഐറിഷ് നിയമമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് കഴിഞ്ഞ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും പണി നീണ്ടുപോകുകയായിരുന്നു. ശരിയായ രേഖകളില്ലാതെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരെ ജയിലിലടയ്ക്കുന്നതിന് പകരം വിമാനത്താവളത്തില്‍ തന്നെയുള്ള ഇമിഗ്രെഷന്‍ യൂണിറ്റില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

കഴിഞ്ഞ ആഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മതിയായ രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ തന്റെ പങ്കാളിയെ കാണാനെത്തിയ ബ്രസീലിയന്‍ യുവതിയെ എമിഗ്രെഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കുകയും ചോദ്യം ചെയ്തശേഷം കുറ്റവാളികള്‍ക്കൊപ്പം തടങ്കലില്‍ പാര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അയര്‍ലന്റിന് അന്താരാഷ്ട്ര വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു.

കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ തടവില്‍ പാര്‍പ്പിക്കാനും എമിഗ്രെഷന്‍ വിഭാഗത്തിന് മാത്രമായൊരു യുണിട്ടില്ല . അതിനാല്‍ മാറ്റ് കുറ്റവാളികളോടൊപ്പം ഇത്തരക്കാരെ ജയിലുകളില്‍ അടയ്ക്കേണ്ടതായി വരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡബ്ലിന്‍ ഗാര്‍ഡയുടെ നേതൃത്വത്തിലൊരുങ്ങുന്ന എമിഗ്രെഷന്‍ യുണിറ്റ് ഒരുങ്ങുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: