യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് കൂടുമ്പോള്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് കൊടുംകാറ്റും കനത്ത മഴയും

യൂറോപ്പില്‍ അത്യുഷ്ണം ഏറി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമ്പോള്‍ അയര്‍ലണ്ടില്‍ ഇതിന്റെ യാതൊരു ലക്ഷണവും കാണാനില്ല. ചൂട് കൂടാനുള്ള യാതൊരു സാധ്യതയും അയര്‍ലണ്ടില്‍ ഇപ്പോഴില്ലെന്നും ഇവിടുത്തെ ഊഷ്മാവ് ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലാണെന്നും മെറ്റ് ഐറാന്‍ വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്, ഗ്രീന്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് അയര്‍ലന്റിലെ കാലാവസ്ഥ നിയന്ത്രിക്കപ്പെടുന്നത്, അതിനാലാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചുട്ടുപൊള്ളുമ്പോഴും ഇവിടെ ശരാശരിയെക്കാളും താഴ്ന്ന തണുപ്പ് അനുഭവപ്പെടുന്നത്. സാധാരണയായി ഈ സമയത്ത് അയര്‍ലന്റിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രമാകാറാണ് പതിവ്.

വിവിധ രാജ്യങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ 134 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ചൂട് യൂറോപ്പിലുണ്ടാകുന്നത്. ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയ്ന്‍, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലാണ് അത്യുഷ്ണം ഏറെ അനുഭവപ്പെടുന്നത്.താപനില ഉയര്‍ന്നതുമൂലം പല ഇടങ്ങളിലും ജീവിതം ദുസ്സഹമായിരിക്കുകയാണ്.എന്നാല്‍ ഇതുമൂലം ഇതേവരെ ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

1881 ശേഷം യൂറോപ്പില്‍ ഇത്രയും വലിയ അത്യുഷ്ണം ഉണ്ടാകുന്നന്തെന്താെണന്ന് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.2003 ഓഗസ്റ്റിലും സമാനമായ ഉഷ്ണം ഉണ്ടായി.അന്ന് യൂറോപ്പില്‍ നൂറുകണക്കിന് വൃദ്ധജനങ്ങള്‍ മരണമടഞ്ഞിരുന്നു.അത്യുഷ്ണത്തിന് അകമ്പടിയായി ചൂടുകാറ്റും, ചുഴലിക്കാറ്റും, മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പുറമെ പൊതുജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം അയര്‍ലന്റിലെ വാരാന്ത്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ തണുത്ത കാറ്റും മഴയും ഉണ്ടാവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ വ്യകതമാക്കുന്നു. കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്ന് ശക്തമായ മഴ പ്രതീക്ഷിക്കാം. താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. എന്നാല്‍ തിങ്കളാഴ്ച്ച മുതല്‍ മിക്ക പ്രദേശങ്ങളിലും സൂര്യപ്രകാശം ലഭിക്കുമെന്നും മെറ്റ് ഐറാന്‍ അറിയിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: