ഡബ്ലിന്‍ മലയാളി സണ്ണി ഇളംകുളത്ത് (57) നിര്യാതനായി; സംസ്‌കാരം ഞായറാഴ്ച

ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ അമരക്കാരനുമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് (സണ്ണിച്ചേട്ടന്‍57) നിര്യാതനായി.ശസ്ത്രക്രിയയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയില്‍ ആയിരുന്ന സണ്ണി ഏബ്രാഹം ഇന്ന് വൈകിട്ട് ലോകത്തോട് വിട പറഞ്ഞത്. ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഞീഴൂര്‍ നെടിയകാലയില്‍ കുടുംബാംഗമായ ജാന്‍സി സണ്ണിയാണ് ഭാര്യ.സിന്‍ജു, സച്ചു, സന്‍ജു എന്നിവര്‍ മക്കളാണ്.

ഡബ്ലിന്‍ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിംഗ് ഗുരുവും കൂടിയായിരുന്നു സണ്ണി എബ്രാഹം. കോട്ടയം എസ് എയ്ച്ച് മൗണ്ട് ഇളം കുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ മകനായ സണ്ണി,മാതാവ് അന്നമ്മ എബ്രാഹ(92)മിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഓഗസ്റ്റ് 11 ന് കുടുംബ സമേതം കേരളത്തിലേയ്ക്ക് പോയത്.

സംസ്‌കാരം ഞായറാഴ്ച 3 മണിയ്ക്ക് കോട്ടയം മാതൃഭൂമിയ്ക്ക് തൊട്ടടുത്തുള്ള വീട്ടില്‍ നിന്നുമാരംഭിച്ച് ,എസ് എച്ച് മൗണ്ട് പള്ളിയില്‍ നടത്തപ്പെടും.

വെള്ളിയാഴ്ച വൈകിട്ട് താല പള്ളിയില്‍ ആദ്യവെള്ളിയാഴ്ച ആരാധനയോട് അനുബന്ധിച്ച് സണ്ണി എബ്രാഹാമിന്റെ ആത്മശാന്തിയ്ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ,ആന്റണി ചീരംവേലില്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ലൂക്കന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ രാത്രി 9 മുതല്‍ ലൂക്കന്‍ പള്ളിയിലും പരേതന്റെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും അനുസ്മരണ ശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.

സഹോദരങ്ങള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),ജോസ് എബ്രാഹം(കോട്ടയം)

Share this news

Leave a Reply

%d bloggers like this: