ഡബ്ലിനില്‍ പുതിയ മാതൃ-ശിശു ആശുപത്രിക്ക് നിര്‍മ്മാണ അനുമതി ലഭിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റലിന് അനുമതി ലഭിച്ചിരിക്കുകയാണ്. ആറ് നിലയില്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്ന കെട്ടിടത്തില്‍ 244 കിടക്കകള്‍ ഉപയോഗിക്കാന്‍ കഴിയും. നേരത്തെ ആശുപത്രിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന ഗ്രൂപ്പിന് ആശുപത്രിയുടെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിത്തം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ഉടമസ്ഥാവകാശത്തില്‍ നിന്നും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയെ ഒഴിവാക്കിയ ശേഷമാണ് ആശുപത്രി നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഡബ്ലിനെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയായിരിക്കും ഈ മാത്ര-ശിശു ആശുപത്രി. ഇപ്പോള്‍ പ്രവര്‍ത്തനം തുടരുന്ന ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്ക് കാരണം കോര്‍ക്ക്, ഗാല്‍വേ നഗരങ്ങളിലെ ആശുപത്രികളെ ആശ്രയിച്ചു വരികയാണ്.

പ്രസവ-പ്രസവാനന്തര ചികിത്സകള്‍ക്ക് അയര്‍ലണ്ടില്‍ വെച്ച് ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല പരിചരണം ഇവിവിടെ ലഭിക്കുമെന്ന് സെന്റ് വിന്‍സെന്റ് ഗ്രൂപ്പ് അറിയിച്ചിരിക്കുകയാണ്. 300 മില്യണ്‍ യൂറോ ചെലവിട്ടുള്ള ആശുപത്രി നിര്‍മ്മാണത്തിന് എല്ലാ ഭാവുകങ്ങളും നല്‍കി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പച്ചക്കൊടി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍.

എ എം

Share this news

Leave a Reply

%d bloggers like this: