രാജ്യത്ത് വീണ്ടും വ്യാപകമായ മഴക്ക് സാധ്യത

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വീണ്ടും വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു. ഇന്ന് മുതല്‍ വാരാന്ത്യം വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ നടക്കാനിറങ്ങുന്നവരും, സൈക്ലിസ്റ്റുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒഴിവു ദിനങ്ങളില്‍ ബീച്ചിലെത്തുന്നവര്‍ മലിന ജലം ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വളര്‍ത്തു മൃഗങ്ങളെയും, കുട്ടികളെയും കൊണ്ട് പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. അയര്‍ലണ്ടില്‍ തെക്കന്‍ മേഖലകളില്‍ ആയിരിക്കും മഴ കൂടുതല്‍ ശക്തമാകുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ മഴ കുറഞ്ഞ് മാനം തെളിയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: