ശക്തമായ കാലാവസ്ഥ മുന്നറിയിപ്പ്: ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യെല്ലോ വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് ശ്കതമായ മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് മെറ്റ് ഇറാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കോര്‍ക്ക്, കെറി, ലീമെറിക്, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, ക്ലെയര്‍ തുടങ്ങി 9 കൗണ്ടികളില്‍ യെല്ലോ വര്‍ണിങ് നിലവില്‍ വന്നിരിക്കുകയാണ്. ഡബ്ലിനില്‍ മഴക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രത്യേക മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ച തിരിഞ്ഞ് പ്രക്ഷുബ്ധമാവുന്ന കാലാവസ്ഥ രാത്രി വരെ തുടരുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഗാല്‍വേ മുതല്‍ ഡബ്ലിന്‍ വരെ കാറ്റ് ശക്തമാകുമെന്നതിനാല്‍ അതീവ സുരക്ഷാ നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നത്.

50 മുതല്‍ 65 കിലോ മീറ്റര്‍ വരെ വേഗതയില്‍ എത്തുന്ന കാറ്റ് 90 മുതല്‍ 110 കിലോമീറ്റര്‍ വേഗം കൈവരിച്ച് ആഞ്ഞടിക്കുമെന്നാണ് മെറ്റ് ഏറാന്റെ അറിയിപ്പ്. കാറ്റിന്റെ വേഗം ശക്തിയാര്‍ജ്ജിക്കുന്ന തീരപ്രദേശങ്ങളില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് ഉച്ച തിരിഞ്ഞു ഉണ്ടാവുന്ന കാറ്റും മഴയും ശക്തമായിരിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: