വെള്ളക്കരം തിരിച്ചു നല്‍കുന്ന വിഷയത്തില്‍ ഈ ആഴ്ച തന്നെ തീരുമാനമുണ്ടായേക്കും

ഡബ്ലിന്‍: ഈ ആഴ്ച ചേരുന്ന മന്ത്രി സഭ യോഗത്തില്‍ വെള്ളക്കരം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. വെള്ളക്കാരവുമായി ബന്ധപ്പെട്ട ബില്‍ ഈ ആഴ്ച തന്നെ മന്ത്രി സഭ അംഗീകരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. വാട്ടര്‍ ബില്‍ അടച്ചവര്‍ക്ക് തിരിച്ചു നല്‍കേണ്ട 170 മില്യണ്‍ യൂറോ കഴിഞ്ഞ ബഡ്ജറ്റില്‍ അവശേഷിക്കുന്ന തുകയില്‍ നിന്നും വകയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

തിരിച്ചു നല്‍കേണ്ടുന്ന തുക വരാനിരിക്കുന്ന ബഡ്ജറ്റില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളുവെന്ന പ്രതിതിപക്ഷത്തിന്റെ പ്രചാരണത്തെ പൂര്‍ണമായും പിന്തള്ളിക്കൊണ്ടാണ് ഉടന്‍ തന്നെ നിയമം പാസാക്കി തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 300 യൂറോയും അതില്‍ കൂടുതലുമുള്ള വെള്ളക്കര തിരിച്ചടവ് ചെക്ക് വഴി ഈ വര്‍ഷം അവസാനത്തോടെ മുഴുവനായി തിരിച്ചു നല്‍കും. തുക ലഭിക്കാന്‍ വീട്ടുടമകള്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്ന് ഭവന മന്ത്രി യോഗന്‍ മര്‍ഫി അറിയിച്ചു.

വെള്ളം ദുരുപയോഗപ്പെടുത്തുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും മന്ത്രി സഭ ചര്‍ച്ച ചെയ്യും.രാജ്യത്തെ ജല ദുരുപയോഗം തടയാന്‍ ഇത്തരക്കാരെ കണ്ടെത്തി പിഴ അടപ്പിക്കാനുള്ള നിയമങ്ങളും ഈ ആഴ്ച ചേരുന്ന ദെയിലില്‍ തീരുമാനിക്കപ്പെട്ടേക്കും.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: