സൂക്ഷിക്കുക: മാരക വിഷം പുറത്തു വിടുന്ന ജെല്ലി ഫിഷ് അയര്‍ലണ്ട് തീരങ്ങളിലെത്തി

ഡബ്ലിന്‍: യൂറോപ്യന്‍ തീരങ്ങളില്‍ കണ്ടുവരുന്ന പോര്‍ച്ചുഗീസ് മെന്‍ ഓ വാര്‍ എന്നറിയപ്പെടുന്ന ജെല്ലി ഫിഷ് ഐറിഷ് ബീച്ചുകളിലുമെത്തിയിരിക്കുകയാണ്. ശരീരത്തില്‍ നൂലുപോലെ നീളത്തില്‍ അഗ്രഭാഗങ്ങളുള്ള ഇവയെ അറിയാതെ സ്പര്‍ശിച്ചു പോയാല്‍ പോലും വിഷമേല്ക്കും. കഴിഞ്ഞ വര്‍ഷം ഐറിഷ് ബീച്ചുകളില്‍ നിരവധി പേര്‍ക്ക് ജെല്ലി ഫിഷിന്റെ വിഷബാധയേറ്റിരുന്നു.

തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച വെസ്റ്റര്‍ലീസ്സ് എന്ന തെക്കന്‍ കാറ്റിനെ തുടര്‍ന്ന് ഒഴുകിയെത്തിയ ഇവ കോര്‍ണിഷ് തീരത്തും ഭീഷണി ഉയര്‍ത്തിയിരുന്നു. 30 മീറ്ററോളം നീളമുള്ള അഗ്രഭാഗങ്ങള്‍ ഉള്ളതിനാല്‍ കടലില്‍ ദൂരെ മാറിക്കിടന്നാലും ഇവയുടെ നീണ്ട ഭാഗങ്ങള്‍ കരയിലേക്കും വ്യാപിച്ചു കിടക്കാറുണ്ട്. ബീച്ചുകളിലെത്തുന്ന വളര്‍ത്തു പട്ടികള്‍ക്കും കുട്ടികള്‍ക്കും ഇവയുടെ കടിയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മനുഷ്യനും മൃഗങ്ങള്‍ക്കും മരണം വരെ സംഭവിക്കാവുന്ന രീതിയില്‍ വിഷം വമിപ്പിക്കാന്‍ ഈ ജെല്ലി ഫിഷുകള്‍ക്ക് കഴിയും.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇവയുടെ പ്രജനനം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഷ്യന്‍ ലൈഫ് പഠന കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പൊതുജനങ്ങള്‍ തീരദേശ സേനയുടെ നിയമങ്ങള്‍ പാലിച്ച് വേണം കടലില്‍ ഇറങ്ങേണ്ടത് എന്ന കര്‍ശനമായ മുന്നറിയിപ്പുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: