ജൂനിയര്‍ സെര്‍ട്ടില്‍ 11 വിഷയങ്ങളില്‍ എ ഗ്രേഡുമായി ഹണി ജോസ്

ഡബ്ലിന്‍ സ്വോര്‍ഡ്‌സിലെ ലൊറേറ്റ കോളജ് വിദ്യാര്‍ഥിനി ഹണി ജോസ് 11 വിഷയങ്ങളില്‍ എ ഗ്രേഡുമായി തകര്‍പ്പന്‍ വിജയം നേടി. എയര്‍പോര്‍ട്ടിന് സമീപം താമസിക്കുന്ന കോട്ടയം കല്ലറ പ്ലാമ്പറമ്പില്‍ ജോസ് ചാക്കോയുടെയും,സോളി ജോസിന്റെയും മകളായ ഹണി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കരിയറായി സ്വീകരിക്കാനാണ് താത്പര്യം.അതിനുള്ള ഒരുക്കത്തിലാണ് ഹണിയിപ്പോള്‍. രാജ്യത്തൊട്ടാകെ പതിനായിരക്കണക്കിന് പേരെഴുതിയ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ആകെ 54 പേര്‍ക്ക് മാത്രമാണ് 11 എ ഗ്രേഡ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സജീവാംഗമായ ഹണിയുടെ ഏക സഹോദരന്‍ ഹെയ്ഡന്‍ ജൂനിയര്‍ തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയാണ്.

 

Share this news

Leave a Reply

%d bloggers like this: