അയര്‍ലണ്ടില്‍ ടാക്സി നിരക്ക് വര്‍ദ്ധനവ് ഫെബ്രുവരി മുതല്‍

ഡബ്ലിന്‍: രാജ്യത്തെ ടാക്സി നിരക്കുകള്‍ ഫെബ്രുവരി മുതല്‍ ഉയര്‍ത്തുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഗതാഗത വകുപ്പിന്റെ ഉന്നത അധികാര സമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ടാക്സി നിരക്കുകള്‍ ഉയര്‍ത്താന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തത്. പുതിയ നിരക്ക് അനുസരിച്ച് പകല്‍ സമയത്തെ യാത്ര നിരക്ക് കിലോമീറ്ററിന് 3.6 യൂറോ മുതല്‍ 3.8 യൂറോ വരെയായിരിക്കും ഈടാക്കുന്നത്.

രാത്രിയിലുള്ള ടാക്സി യാത്രകള്‍ക്ക് 5 സെന്റ് മുതല്‍ 1.45 യൂറോ വരെ നിരക്കിയില്‍ വര്‍ദ്ധനവ് ഉണ്ടാവും. രാജ്യത്തെ ടാക്സി ജീവനക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നിരക്ക്. അയര്‍ലണ്ടില്‍ സമീപകാലത്ത് വാഹന ഇന്ധനങ്ങളില്‍ ഉണ്ടായ നിരക്ക് വര്‍ദ്ധനവിനെ കണക്കിലെടുക്കുമ്പോള്‍ ആശ്വാസകരമായ തീരുമാനമാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി കൈക്കൊണ്ടിരിക്കുന്നത്.

ടാക്സി നിരക്ക് വര്ധിക്കുന്നതിനനുസരിച്ച് ഇന്‍ഷുറസ്സ് തുക വര്‍ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് നാഷണല്‍ പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ടാക്സി അസോസിയേഷന്‍. ടാക്സി നിരക്ക് കൂട്ടുന്നതിന് അനുസരിച്ച് ഇന്‍ഷുറന്‍സ് തുകയും വര്‍ദ്ധിപ്പിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് ടാക്‌സി അസോസിയേഷനിലെ ഒരു വിഭാഗം ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: