അക്ഷരനഗരിയില്‍ യുനെസ്‌കോയുടെ ‘ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ്’

കോര്‍ക്ക്: യുനെസ്‌കോയുടെ മൂന്നാമത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് കോര്‍ക്കില്‍ തുടക്കമായി. 95 രാജ്യങ്ങളില്‍ നിന്നുള്ള 700 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ പ്രധാന വിഷയം ‘ഗ്ലോബല്‍ ഗോള്‍സ് ആന്‍ഡ് ലോക്കല്‍ ആക്ഷന്‍ ടുവേര്‍ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ലൈഫ് ലോങ്ങ് ലേര്‍ണിങ്’ എന്ന ആശയമാണ്. 2015-ല്‍ അക്ഷര നഗരമായ തിരഞ്ഞെടുക്കപ്പെട്ട കോര്‍ക്കില്‍ പഠന പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു.

അറിവ് നേടുന്നത് വിദ്യാഭ്യാസ കാലയളവിലേക്ക് വേണ്ടി മാത്രമാണെന്നുള്ള ധാരണ തിരുത്തുകയാണ് ഈ സമ്മേളനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ജീവിതാവസാനം വരെ പഠനം കൂടെ കൊണ്ട് നടക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന മഹത്തായ സന്ദേശം ലോകമാകെ അറിയിക്കുക കൂടി ചെയ്യുന്നതിന് വേണ്ടിയാണ് യുനെസ്‌കോയുടെ നേതൃത്വത്തില്‍ ഇത്തരമൊരു കോണ്‍ഫറന്‍സ് എല്ലാ വര്‍ഷവും നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലൂടെ സുസ്ഥിര വികസനം യാഥാര്‍ഥ്യമാക്കുകയാണ് ഈ കോണ്‍ഫറന്‍സിന്റെ മറ്റൊരു ലക്ഷ്യമെന്ന് യുനെസ്‌കോ ഡയറക്റ്റര്‍ ഐറിന ബുക്കോവ സ്വാഗതപ്രസംഗത്തില്‍ പ്രസ്താവിച്ചു.

യു.എന്നിന്റെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേര്‍ണിംഗ് സിറ്റീസ് എന്ന പദ്ധതിയുടെ ഭാഗമായ ഈ കോണ്‍ഫറന്‍സിന് ആഗോളതലത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന് കോര്‍ക്ക് മേയര്‍ ക്ലര്‍ ടോണി ഫിറ്റ്സ് ജെറാള്‍ഡ് അഭിപ്രായപ്പെട്ടു. ജാതി, വര്‍ഗ്ഗ, ലിംഗ, പ്രായഭേദമന്യേ ഏവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിദ്യാഭ്യാസ സമ്മേളനത്തിനാണ് കോര്‍ക്ക് നഗരം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നഗരങ്ങളുടെ വികസനത്തിന് വിദ്യാഭ്യാസത്തെ സമാധാനപൂര്‍ണമായ ആയുധമാക്കാന്‍ കഴിയുമെന്ന സന്ദേശം കൂടിയാണ് ഈ സമ്മേളനം നല്‍കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: