നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും ഡബ്ലിന്‍ സുലഭം: മരണത്തിന്റെ വക്കോളമെത്തി രക്ഷപെട്ടത് മൂന്ന് പേര്‍

ഡബ്ലിന്‍: ഡബ്ലിന്‍ ഇന്നര്‍ സിറ്റി പ്രദേശങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇപ്പോഴും വിറ്റഴിക്കുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളില്‍ മൂന്നും ഓരോ കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സംഭവിച്ചിട്ടുള്ളത്. ഭവന രഹിതരാണ് ഇത്തരം മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്ന് അപകടത്തിലായത്.

ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കഴിച്ചവര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ഇന്നര്‍ സിറ്റി ഹെല്പിങ് ഹോംലെസ്സ് സംഘടനയുടെ സി.ഇ.ഒ ആന്റണി ഫ്ലൈന്‍ അറിയിച്ചു. ഡ്രഗ്ഗ് ലിസ്റ്റില്‍ നിന്നും എടുത്ത് കളഞ്ഞ അനാരോഗ്യകരമെന്ന് കണ്ടെത്തിയ മരുന്നുകള്‍ക്ക് ഇരകളാകേണ്ടി വരുന്നവര്‍ ഭവന രഹിതരെ പോലുള്ള താഴേക്കിടയിലുള്ളവരാണ്. ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ലഭിച്ചിട്ടും അനധികൃതമായി വില്‍ക്കപ്പെടുന്ന മരുന്നുകള്‍ക്ക് ഇരകളായി തീരുന്നത് സാധാരണക്കാരാണ്.

ഡബ്ലിന്‍ ഇന്നര്‍ സിറ്റി പ്രദേശങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എച്ച്.എസ്.ഇ നേരത്തെ തന്നെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ഗാര്‍ഡ സ്റ്റേഷനില്‍ വിവരമറിക്കാനും മുന്നറിയിപ്പുണ്ട്. ഡ്രഗ്ഗ് ലിസ്റ്റില്‍ നിന്നും നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തുന്നത് ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വലിയൊരളവ് വരെ സഹായകമാകും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: