ബോണസ് വേണ്ട: പകരം സ്ഥിരമായ കരാര്‍ മതി: റൈന്‍ എയറിന് മറുപടി നല്‍കി പൈലറ്റുമാര്‍

ഡബ്ലിന്‍: റൈന്‍ എയറിന്റെ റൂട്ട് മുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ പൈലറ്റുമാര്‍ക്ക് ബോണസ് നല്‍കാമെന്ന എയര്‍ലൈനിന്റെ താല്പര്യത്തെ പൈലറ്റുമാര്‍ നിരസിച്ചിരിക്കുകയാണ്. അവധിയില്‍ പ്രവേശിച്ചവര്‍ തിരിച്ചു വന്നാല്‍ 12,000 യൂറോ വരെ ബോണസ് അനുവദിക്കാമെന്ന റൈന്‍ എയറിന്റെ ഓഫര്‍ പൈലറ്റുമാര്‍ക്കിടയില്‍ യാതൊരു വിധത്തിലുമുള്ള ചലനവുമുണ്ടാക്കിയില്ല. ആറ് ആഴ്ചക്കാലത്തേക്ക് സര്‍വീസ് നിര്‍ത്തലാക്കേണ്ടി വന്ന വിമാനക്കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്ന് യൂറോപ്പില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരുന്നത്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഷ്ടപരിഹാര തുക വരെ നല്‍കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇതിനിടയില്‍ പൈലറ്റുമാരെ തിരിച്ചു വിളിക്കാന്‍ വേണ്ടിയാണ് റൈന്‍ എയര്‍ ബോണസ് വാഗ്ദാനവുമായി എത്തിയത്. അവധി ദിനങ്ങള്‍ ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കില്ലെന്ന് വിമാന ജീവനക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ മറ്റൊരു ആവശ്യം കൂടി വിമാന കമ്പനിയെ അറിയിച്ചിരിക്കുകയാണ് ഇവര്‍. താത്കാലിക കരാറിന് പകരം സ്ഥിരമായ കരാറുകള്‍ വേണമെന്ന് പൈലറ്റുമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതിനോടൊപ്പം തന്നെ നല്‍കുന്ന ശമ്പളത്തില്‍ ശമ്പളത്തില്‍ സ്ഥിരത പുലര്‍ത്താന്‍ എയര്‍ലൈനിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: