മലയാളി ഡ്രൈവറുടെ അശ്രദ്ധ മാധ്യമങ്ങളില്‍

അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ പേരില്‍ മലയാളി ഡ്രൈവര്‍ക്ക് പിഴയും മുന്നറിയിപ്പും നല്‍കി സ്വാര്‍ട്സ് ഡിസ്ട്രിക് കോടതി. അയര്‍ലണ്ട് മലയാളി കിഷോര്‍ കുന്നുംപുറത്ത് വിത്സണ്‍ എന്ന 35 കാരനാണ് കോടതി 750 യൂറോ പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 ന് ഓള്‍ഡ് ടൗണിലാണ് സംഭവം അരങ്ങേറിയത്. വാഹനം നിര്‍ത്താനുള്ള സിഗ്‌നല്‍ കണ്ടിട്ടും മുന്നോട്ടേക്കെടുത്ത കിഷോറിന്റെ വാഹനം മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടം സംഭവിക്കുകയും ഗതാഗതം താറുമാറാകുകയും ചെയ്തു.

ഡബ്ലിന്‍ കൗണ്ടിയിലെ ബീച്ച്ട്രീ നിവാസിയായ കിഷോര്‍ വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ്. ട്രാഫിക്ക് നിയമം ലഘിച്ചതോടൊപ്പം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചതിനും കൂടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിരുന്നിലെങ്കിലും വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഗാര്‍ഡ ജോസഫ് കരോളിന്‍ ബോധിപ്പിച്ചു.

വിവാഹിതയും രണ്ട് കുട്ടികള്‍ക്ക് പിതാവുമായ കിഷോറിന്റെ പേരില്‍ മുന്‍പ് മറ്റ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഗതാഗത നിയമ ലഘനം ഇനി ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. അന്നേ ദിവസം മഴ പെയ്തിരുന്നതും അനുകൂലമായി. അതേസമയം കിഷോറിന്റെ ഡ്രൈവിങ് ലൈസന്‍സ് കോടതി റദ്ദ് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: